Join Whatsapp Group. Join now!

Children | കാസര്‍കോട് ജെനറല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച് പാവപ്പെട്ട രോഗികള്‍ക്ക് പഴവര്‍ഗങ്ങള്‍ വിതരണം ചെയ്ത് ജിയുപി സ്‌കൂള്‍ ചെമ്മനാട് വെസ്റ്റിലെ സ്‌കൗട്സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസിലെ കുട്ടികള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,News,Kerala,
ചെമ്മനാട്: (my.kasargodvartha.com) ജിയുപി സ്‌കൂള്‍ ചെമ്മനാട് വെസ്റ്റിലെ സ്‌കൗട്സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ കാസര്‍കോട് ജെനറല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുകയും പാവപ്പെട്ട രോഗികള്‍ക്ക് പഴവര്‍ഗങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
              
Scouts and Guides and Junior Red Cross children of GUP School Chemmanad West visited Kasaragod General Hospital and distributed fruits to the poor patients, News, Kerala, Students, Hospital, Distribution, Fruits.

സൂപ്രണ്ടന്റ് ഡോ. രാജ റാം, ഡപ്യൂടി സൂപ്രണ്ടന്റ് ഡോ. ജമാല്‍ അഹ് മദ് എ, നഴ്‌സിംഗ് സുപ്രണ്ട് കമലാക്ഷി, നഴ്‌സിംഗ് ഓഫീസര്‍ അന്‍സമ്മ, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെ അഞ്ച് ജെനറല്‍ വാര്‍ഡുകളിലുമുള്ള 189 രോഗികള്‍ക്കാണ് ഹെഡ്മിസ്ടസ് എകെ രമ, അധ്യാപകരായ അജില്‍ കുമാര്‍, ഷൈനി, സജ്‌ന എന്നിവരുടെ നേതൃത്വത്തില്‍ പഴവര്‍ഗങ്ങള്‍ വിതരണം ചെയ്തത്.

ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് കുട്ടികള്‍ അധികൃതരില്‍ നിന്ന് ചോദിച്ച് മനസ്സിലാക്കി. ജീവിതത്തില്‍ സാമൂഹ്യ സേവനത്തിന്റെയും കാരുണ്യ പ്രവര്‍ത്തനത്തിന്റെയും ഇത്തരം പാഠങ്ങള്‍ കുട്ടികള്‍ക്ക് പുതിയ ഒരു തിരിച്ചറിവിന് വഴിയൊരുക്കിയെന്ന് ഹെഡ് മിസ്ട്രസ് രമ എ കെ പറഞ്ഞു.

Keywords: Scouts and Guides and Junior Red Cross children of GUP School Chemmanad West visited Kasaragod General Hospital and distributed fruits to the poor patients, News, Kerala, Students, Hospital, Distribution, Fruits. 

Post a Comment