Join Whatsapp Group. Join now!

Protest | 105 വർഷം പഴക്കമുള്ള എൽപി സ്‌കൂളിനെ അപ്ഗ്രേഡ് ചെയ്യണം; നാട്ടുകാരുടെ ജനകീയ സമരത്തിന് തുടക്കമായി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾProtest for Siribagilu GWLP School Upgrade
ഉളിയത്തടുക്ക: (my.kasargodvartha.com) 105 വർഷം പൂർത്തിയായ ശിരിബാഗിലു ജിഡബ്ലിയുഎൽപി സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യവ്യമായി ജനകീയ സമരത്തിന് ഉജ്വല തുടക്കം. ചൊവ്വാഴ്ച വൈകീട്ട് ഉളിയത്തടുക്ക ടൗണിൽ സമരപ്പന്തലിൽ വ്യത്യസ്ത രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവരും, രക്ഷിതാക്കളും, നാട്ടുകാരും ഒറ്റക്കെട്ടായി നിന്ന് പിന്തുണ പ്രഖ്യാപിച്ചു.

Kasaragod, Kerala, News, Politics, Chairman, School, Protest for Siribagilu GWLP School Upgrade.

ജനകീയ ആക്ഷൻ കമിറ്റി ചെയർമാൻ ഹാരിസ് ചൂരിയുടെ അധ്യക്ഷതയിൽ മധൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് സ്മിജ വിനോദ് ഉദ്ഘാടനം ചെയ്തു. ജെനറൽ കൺവീനർ സക്കരിയ കുന്നിൽ സ്വാഗതം പറഞ്ഞു. ഉമേഷ് ഗട്ടി, രാധകൃഷ്ണ സൂർലു, സിഎം ബശീർ, രതീഷ്, അമ്പിളി, ഹനീഫ് അറന്തോട്, രാജീവൻ നമ്പ്യാർ, പിസി ജയചന്ദ്രൻ, രവീന്ദ്രറൈ, രാധാകൃഷ്ണ ഉളിയത്തടുക്ക, അഡ്വ. ശംസുദ്ദീൻ, മജീദ് പട് ല, മഹ്‌മൂദ്‌ വട്ടയക്കാട്, സഞ്ജീവന്‍ പുളിക്കൂർ, കുസുമം ചേനക്കോട്, എംപി പോൾ, അഡ്വ. ബശീർ ആലഡി, പ്രദീപൻ, സുമയ്യ, ഉമർ പള്ളം, റഫീഖ് ഉളിയത്തടുക്ക, യു സഅദ് ഹാജി, ആബിദ പുളിക്കൂർ, സലീന, ശംസുദ്ദീൻ ഉളിയത്തടുക്ക, ഇബ്രാഹിം കരിമ്പളം, മുസ്ത്വഫ പള്ളം, മുനീർ സഅദി സംസാരിച്ചു. ഹബീബ് ചെട്ടുംകുഴി നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, News, Politics, Chairman, School, Protest for Siribagilu GWLP School Upgrade.

Post a Comment