Join Whatsapp Group. Join now!

Budget | കാപ്പില്‍ ബീച് കേന്ദ്രീകരിച്ച് ടൂറിസം ഹബ്; ശുചിത്വത്തിനായി പ്രത്യേക പദ്ധതി; കാര്‍ഷിക, ടൂറിസം, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി ഉദുമ ഗ്രാമപഞ്ചായത് ബജറ്റ്

Budget of Uduma Grama Panchayath presented, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) കാര്‍ഷിക, ടൂറിസം, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി ഉദുമ ഗ്രാമപഞ്ചായത് ബജറ്റ് അവതരിപ്പിച്ചു. മുന്‍ബാക്കി അടക്കം 32,10,79,566 രൂപ വരവും 31,03,35,000 രൂപ ചിലവും 1,07,44,566 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍ അവതരിപ്പിച്ചത്.
            
Uduma Grama Panchayath, Budget, News, Kerala, Kasaragod, Budget of Uduma Grama Panchayath presented.

കുടുംബശ്രീയെ കൂടി പങ്കാളികളാക്കി കൊണ്ട് ശുദ്ധമായ നാടന്‍ പാല്‍ വീടുകളില്‍ എത്തിക്കുന്ന ക്ഷീരസൊസൈറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പറയുന്നു. സുല്‍ത്താന്‍ ബത്തേരി മോഡലില്‍ 'ക്ലീന്‍ ഉദുമ ' എന്ന പദ്ധതിയിലൂടെ ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലും ഊന്നിയുളള സൗന്ദര്യവല്‍ക്കരണം ബജറ്റ് ലക്ഷ്യമിടുന്നു.

ഉദുമ കുടുംബാരോഗ്യകേന്ദ്രം വിപുലപ്പെടുത്തുന്നതിനുളള പ്രാരംഭനടപടികള്‍ക്കായി 20,00,000 രൂപ വകയിരുത്തി. കാപ്പില്‍ ബീച് കേന്ദ്രീകരിച്ച് ടൂറിസം ഹബ് രൂപീകരിക്കുന്നതിനായി 10,00,000 രൂപ നീക്കിവെച്ചു. ഉദുമയുടെ തനതായ രുചികള്‍ അടയാളപ്പെടുത്തുന്ന, വിശാലമായ പാര്‍കിംഗ് സൗകര്യത്തോടുകൂടിയ മിനി ചില്‍ഡ്രന്‍സ് പാര്‍ക് അടക്കമുളള ആധുനിക രീതിയിലുളള തട്ടുകട കോംപ്ലക്‌സ് രൂപീകരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.

ഉദുമയെ ലോകമറിയുന്നതിനായി ഡോക്യുമെന്ററി സിനിമയ്ക്ക് 5,00,000 രൂപ വകയിരുത്തി. ഉദുമ ഫെസ്റ്റ് നടത്തുന്നതിനും ഇതിനായി ഒരു നാടന്‍ കലാ അകാഡമി രൂപീകരിക്കുന്നതിനും തുക പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും ആരോഗ്യ മേഖലയിലും പ്രവാസികള്‍ക്കായി പ്രത്യേക പാകേജ് .ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. പി കുമാരന്‍ നായര്‍, കെ എ മുഹമ്മദാലി, വി ആര്‍ വിദ്യാസാഗര്‍, സന്തോഷ് കുമാര്‍ കെ, വിനായക പ്രസാദ്, പാറയില്‍ അബൂബകര്‍, മുകുന്ദന്‍ മാസ്റ്റര്‍, കുട്ടി പാലക്കുന്ന്, സനൂജ സൂര്യപ്രകാശ്, സാഹിറ റഹ്മാന്‍, അശ്റഫ്, ഡോ. മുഹമ്മദ്, നാണുകുട്ടന്‍, ചന്ദ്രബാബു, ജഗദീഷ് ആറാട്ട്കടവ്, യൂസഫ്, വിനോദ് വെടിത്തറക്കാല്‍, ജയന്തി ടീചര്‍, ദേവദാസ് പി സംസാരിച്ചു. റെജിമോന്‍ എസ് സ്വാഗതം പറഞ്ഞു.

Keywords: Uduma Grama Panchayath, Budget, News, Kerala, Kasaragod, Budget of Uduma Grama Panchayath presented.
< !- START disable copy paste -->

Post a Comment