Join Whatsapp Group. Join now!

Budget | ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ മേഖലയ്ക്ക് ഊന്നല്‍; കുമ്പള ഗ്രാമപഞ്ചായതിന്റെ ബജറ്റ് അവതരിപ്പിച്ചു

Budget of Kumbala Grama Panchayath presented, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ മേഖലയ്ക്ക് ഊന്നല്‍ നല്‍കി കുമ്പള ഗ്രാമപഞ്ചായതിന്റെ 2023-24 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ അവതരിപ്പിച്ചു. കാര്‍ഷിക, തീരദേശ, ഭിന്നശേഷി തുടങ്ങി അടിസ്ഥാന വികസനം ലക്ഷ്യം വെക്കുന്നതാണ് ബജറ്റ്. 28,35,02,214 രൂപ വരവും 27,93,27,600 രൂപ ചിലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.
                
Kumbala Grama Panchayath, Budget News, Kerala, Kasaragod, Budget of Kumbala Grama Panchayath presented.

പ്രസിഡന്റ് യുപി ത്വാഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്മാരായ സബൂറ, ബി എ റഹ്മാന്‍ ആരിക്കാടി, നസീമ ഖാലിദ്, പഞ്ചായത് അംഗങ്ങളായ യൂസുഫ് ഉളുവാര്‍, മോഹന, റിയാസ്, അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. സെക്രടറി ഗീത കുമാരി സ്വാഗതവും അസിസ്റ്റന്റ് സെക്രടറി ജറുസന്‍ നന്ദിയും പറഞ്ഞു.

Keywords: Kumbala Grama Panchayath, Budget News, Kerala, Kasaragod, Budget of Kumbala Grama Panchayath presented.
< !- START disable copy paste -->

Post a Comment