Join Whatsapp Group. Join now!

Conference | വിശ്വകർമ സൗഹൃദ സദസും ജില്ലാ സമ്മേളനവും ഫെബ്രുവരി 11, 12ന് കാലിക്കടവിൽ

Vishwakarma District Conference on February 11 and 12 #കേരളവാർത്തകൾ #ന്യൂസ്റൂം

ചെറുവത്തൂർ: (my.kasargodvartha.com) ട്രഡീഷണൽ ആർടിസാൻസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ സൗഹൃദ സദസും ജില്ലാ സമ്മേളനവും ഫെബ്രുവരി 11, 12 തീയതികളിൽ കാലിക്കടവ് വ്യാപാര ഭവനിൽ (ചുഴലി മാധവൻ ഗുരുക്കൾ നഗർ) നടക്കും. ശനിയാഴ്ച രാവിലെ 9.30ന് എൽപി, യുപി, എച് എസ്, എച് എസ് എസ് വിഭാഗം വിദ്യാർഥികൾക്കായി ജില്ലാതല ചിത്രരചന മത്സരം നടത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം പിലിക്കോട് ഗ്രാമപഞ്ചായത് അംഗം കെ നവീൻ കുമാർ ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 11ന് രാവിലെ 10ന് വിളംബര ജാഥ സംഘടിപ്പിക്കും. പൊതുസമ്മേളനം ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ ഉദ്ഘാടനം ചെയ്യും. സംസ്‌കാര സാഹിതി സംസ്ഥാന ഉപാധ്യക്ഷൻ എം പ്രദീപ് കുമാർ മുഖ്യഭാഷണം നടത്തും. കലാപരിപാടികളും അരങ്ങേറും. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എടി ജനാർദനൻ, വിവിസി ബാലൻ, ടിവി സുകുമാരൻ, രവി പിലിക്കോട്, കെവി ദാമോദരൻ, രാഘവൻ കുളങ്ങര, ടിവി സുരേഷ് എന്നിവർ പങ്കെടുത്തു.

Kasaragod, News, Kerala, Vishwakarma District Conference,  Vishwakarma District Conference on February 11 and 12.

Keywords: Kasaragod, News, Kerala, Vishwakarma District Conference,  Vishwakarma District Conference on February 11 and 12.

Post a Comment