Join Whatsapp Group. Join now!

Felicitation | കുമ്പളയില്‍ ആരോഗ്യമേഖലയില്‍ ഒന്നര പതിറ്റാണ്ട് കാലത്തെ മികച്ച സേവനം; ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ സിസി ബാലചന്ദ്രനെ തനിമ കലാസാഹിത്യ വേദി ആദരിച്ചു

Thanima Kala Sahithya Vedi felicitated Junior Health Inspector CC Balachandran, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) ആരോഗ്യ മേഖലയില്‍ കുമ്പളയില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലം മികച്ച സേവനം കാഴ്ചവെക്കുകയും, വരുന്ന മെയ് മാസത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്യുന്ന കുമ്പള കമ്യൂണിറ്റി ഹെല്‍ത് സെന്ററിലെ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ സിസി ബാലചന്ദ്രനെ 'തനിമ' കലാ സാഹിത്യവേദി കുമ്പള - മൊഗ്രാല്‍ ചാപ്റ്റര്‍ ആദരിച്ചു. കുമ്പള ശാദി മഹല്‍ വെഡിങ് സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് മീപ്പിരി സെന്ററില്‍ തനിമ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ യൂസഫ് കട്ടത്തടുക്ക ഒരുക്കിയ മെഹഫില്‍ സന്ധ്യയില്‍ വെച്ചായിരുന്നു ആദരവ്.
       
News, Kerala, Kasaragod, CC Balachandran, Thanima Kala Sahithya Vedi, Thanima Kala Sahithya Vedi felicitated Junior Health Inspector CC Balachandran.

തനിമ കലാസാഹിത്യ വേദി ജില്ലാ പ്രസിഡണ്ട് അബുത്വാഈ, സിസി ബാലചന്ദ്രന് മെമന്റോ സമ്മാനിച്ചും, ഷോള്‍ അണിയിച്ചും ആദരിച്ചു. മൊഗ്രാലിലെയും, പരിസരപ്രദേശങ്ങളിലെയും മാപ്പിളപ്പാട്ട് കവികളെ ഉള്‍പ്പെടുത്തിക്കൊണ്ട് 'വടക്കിന്റെ ഇശലുകള്‍' എന്നപേരില്‍ ഗാന കാവ്യ സമാഹാരം പുറത്തിറക്കിയ യൂസഫ് കട്ടത്തടുക്കയെയും ചടങ്ങില്‍ അനുമോദിച്ചു. കുമ്പള-മൊഗ്രാല്‍ ചാപ്റ്റര്‍ പ്രസിഡണ്ട് മുഹമ്മദ് സ്മാര്‍ട് അധ്യക്ഷത വഹിച്ചു. ഹമീദ് കാവില്‍ സ്വാഗതം പറഞ്ഞു.

പി മുഹമ്മദ് നിസാര്‍ പെറുവാഡ്, അബ്ദുല്ല കുഞ്ഞി ഖന്ന, ലത്വീഫ് ചെമ്മനാട്, ബികെ മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, നിയാസ് കുമ്പള, അറബി കുമ്പള, ലത്വീഫ് ജെ എച് എല്‍, എംഎ മൂസ പ്രസംഗിച്ചു. അബൂത്വാഈ, യൂസഫ് കട്ടത്തടുക്ക, താജുദ്ദീന്‍ മൊഗ്രാല്‍, ഇസ്മാഈല്‍ മൂസ, ഹസന്‍ കൊപ്പളം, എഎം അബ്ദുല്‍ ഖാദര്‍, ജബ്ബാര്‍ കടപ്പുറം എന്നിവര്‍ ഗാനം ആലപിച്ചു. സിസി ബാലചന്ദ്രന്‍ ആദരവിന് നന്ദി പറഞ്ഞു.

Keywords: News, Kerala, Kasaragod, CC Balachandran, Thanima Kala Sahithya Vedi, Thanima Kala Sahithya Vedi felicitated Junior Health Inspector CC Balachandran.
< !- START disable copy paste -->

Post a Comment