Join Whatsapp Group. Join now!

TE Abdulla | ടിഇ അബ്ദുല്ല സൗമ്യനായ കര്‍മ യോഗിയായിരുന്നുവെന്ന് പ്രൊഫ. കെ ആലികുട്ടി മുസ്ല്യാര്‍

TE Abdulla commemoration held, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) സംയുക്ത മുസ്ലിം ജമാഅത് ജെനറല്‍ സെക്രടറിയായിരുന്ന ടിഇ അബ്ദുല്ല സൗമ്യനായ കര്‍മ യോഗിയായിരുന്നുവെന്ന് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. സംയുക്ത ജമാഅത് മാലിക് ദീനാര്‍ ഇസ്ലാമിക് അകാഡമിയില്‍ സംഘടിപ്പിച്ച ടിഇ അബ്ദുല്ല അനുസ്മരണവും ദുആ സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
        
News, Kerala, Kasaragod, Muslim League, TE Abdulla, TE Abdulla commemoration held.

പ്രസിഡണ്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ഇന്‍ ചാര്‍ജ് കെബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മാലിക് ദീനാര്‍ ജുമാഅത് ഖത്വീബ് കെഎം അബ്ദുല്‍ മജീദ് ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി.

എന്‍എ അബൂബകര്‍ ഹാജി, യഹ്യാ തളങ്കര, എ അബ്ദുര്‍ റഹ്മാന്‍, മൊയ്തീന്‍ കൊല്ലമ്പാടി, സിദ്ദീഖ് നദ് വി ചേരൂര്‍, പിഎം മുനീര്‍ ഹാജി, എംഎ.മജീദ് പട്ല, മാഹിന്‍ കേളോട്ട്, എബി ശാഫി, പികെ അശ്റഫ്, സഹദ് ഉളിയത്തടുക്ക, ഹസൈനാര്‍ തളങ്കര എന്നിവര്‍ പ്രസംഗിച്ചു. അംഗ ജമാഅത് പ്രതിനിധികള്‍, ഖത്വീബുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Muslim League, TE Abdulla, TE Abdulla commemoration held.
< !- START disable copy paste -->

Post a Comment