Join Whatsapp Group. Join now!

Inauguration | മൊഗ്രാൽ കെകെ പുറം വാർഡിൽ രണ്ടിടങ്ങളിൽ റോഡ് സുരക്ഷ കണ്ണാടി സ്ഥാപിച്ചു

Road safety mirror installed #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മൊഗ്രാൽ: (my.kasargodvartha.com) കുമ്പള ഗ്രാമപഞ്ചായതിലെ ഗ്രാമീണ റോഡുകളിലെ വളവുകളിലും ജൻക്ഷനുകളിലും ഉണ്ടായേക്കാവുന്ന വാഹനാപകട സാധ്യത മുന്നിൽക്കണ്ട് മൊഗ്രാൽ കെകെ പുറം വാർഡിൽ രണ്ട് സ്ഥലങ്ങളിലായി റോഡ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചു. കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാലിന്റെ വാർഡിൽ ഉൾപെട്ട കെകെ പുറം ജൻക്ഷൻ, കുത്തുബി നഗർ എന്നിവിടങ്ങളിലാണ് റോഡ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം നാസർ മൊഗ്രാൽ നിർവഹിച്ചു.

കെകെ പുറത്ത് നടന്ന ചടങ്ങിൽ ചടങ്ങിൽ അശ്റഫ് കെ കെ, മുസ്ത്വഫ കെകെ, മുഹമ്മദ് കുഞ്ഞി, ഹമീദ് കെകെ, സിദ്ദീഖ് കെകെ, അബ്ദുല്ല കുഞ്ഞി, പാത്തൂർ മൗലവി, നവാസ്, നൗശാദ്, അമീർ കെകെ, സിദ്ദീഖ് കെകെ എന്നിവരും, കുത്തുബി നഗറിൽ നടന്ന ചടങ്ങിൽ സിദ്ദീഖ് കുട്ടിയംവളപ്പ്, ഇബ്രാഹിം ഷാ, ജലീൽ, കബീർ, അൻസാർ ഷാ, സവാദ്, സുബൈർ എന്നിവരും സംബന്ധിച്ചു.

News, Kerala, Kasaragod,  Road safety mirror installed.

Keywords: News, Kerala, Kasaragod,  Road safety mirror installed.

Post a Comment