കാസർകോട്: (my.kasargodvartha.com) ഹയർ സെകൻഡറി വിഭാഗം അറബി അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് കാസർകോട് ഗവ. കോളജിൽ സംഘടിപ്പിച്ച ദശദിന റസിഡൻഷ്യൽ പരിശീലന പരിപാടി സമാപിച്ചു. വൈജ്ഞാനികരംഗത്തെ വേഗത്തിലുള്ള മാറ്റങ്ങൾക്കൊപ്പം മുന്നേറുന്നതിന് അധ്യാപകർക്ക് പിന്തുണയും സഹായവും നൽകുന്നതോടൊപ്പം ഗവേഷണാഭിരുചിയും തൊഴിൽ നൈപുണിയും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 ഹയർ സെകൻഡറി അധ്യാപകർ പങ്കെടുത്തു.
അനുഭവാധിഷ്ഠിത പഠനത്തിന് പ്രാധാന്യം നൽകി അധ്യാപകരുടെ ആശയതലം വിപുലീകരിക്കുകയും, ഇന്റർ ഡിസിപ്ലിനറി സമീപനവും പുതിയ ബോധന രീതികളും സ്വായത്തമാക്കാൻ അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഗവേഷണോന്മുഖ പരിപാടികൾ, വിദഗ്ധരുമായുള്ള സംവാദങ്ങൾ, അതിഥി പ്രഭാഷണങ്ങൾ, ചർചകൾ, ലാബ് - ലൈബ്രറി പ്രവർത്തനങ്ങൾ, കലാസ്വാദന വേളകൾ, അവതരണങ്ങൾ, പ്രായോഗിക പരിശീലനങ്ങൾ, ഫീൽഡ് ട്രിപ് തുടങ്ങി വിവിധ പഠന - പഠനേതര പ്രവർത്തനങ്ങൾ നടന്നു.
ഡോ. ഈസ അലി (യമൻ), അബ്ദുൽ ഹഫീദ് നദ്‌വി, ഫൈസൽ എളേറ്റിൽ, ഡോ. മഹേഷ്, ഡോ. ലിയാഖതലി, ഡോ. സാബിർ നവാസ്, ഡോ. സുഹൈൽ പികെ, ഡോ. അബ്ദുർ റഹ്‌മാൻ കുട്ടി എ.കെ, ഡോ. രാജീവ്, ഡോ. മുഹമ്മദ് ശാഫി, ഡോ. അബ്ദുല്ല നജീബ്, ഡോ. മഹ്സൂം, അബ്ബാസ് പിഎം, സിദ്ദീഖ് നദ്‌വി ചേരൂർ, ശബീറലി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഇ അബ്ദുൽ നിസാർ സ്വാഗതവും കെപി അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, News, Kerala, Training camp, Arabic teacher, Ten-day training camp for higher secondary Arabic teachers concluded.