Join Whatsapp Group. Join now!

Underpass | എരിയാലില്‍ അടിപ്പാതയ്ക്കായി ഒപ്പ് ശേഖരണം നടത്തി ആക്ഷന്‍ കമിറ്റി; കേന്ദ്ര ഗതാഗത മന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കും

Signatures collected for underpass at Eriyal, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എരിയാല്‍: (my.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ആറ് വരിപ്പാത കടന്നുപോകുന്ന എരിയാല്‍ ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആക്ഷന്‍ കമിറ്റി നടത്തിവരുന്ന അനിശ്ചിതകാല സമര പരിപാടിയുടെ ഭാഗമായി ഒപ്പ് ശേഖരണം നടത്തി. വിദ്യാര്‍ഥികളും പ്രദേശവാസികളും ഉള്‍പെടെ രണ്ടായിരത്തോളം പേരുടെ ഒപ്പ് ശേഖരിച്ചുള്ള ഭീമ ഹരജി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്‍കും
              
News, Kerala, Kasaragod, Signatures collected for underpass at Eriyal.

നിലവിലെ പ്രതലത്തില്‍ നിന്ന് അഞ്ച് അല്ലെങ്കില്‍ ആറ് അടി ഉയരത്തിലായിരിക്കും എരിയാലില്‍ പുതിയ ആറുവരിപ്പാത വരിക. ഇതിന്റെ ഇരുവശത്തുമായി ഭിത്തി കൂടി വരുന്നതോടെ എരിയാല്‍ പടിഞ്ഞാര്‍ വശവും കിഴക്കുമായി വിഭജിക്കപ്പെടും. റോഡിന്റെ ഇരുവശങ്ങളിലുമായി സ്‌കൂളുകള്‍, മദ്റസകള്‍ ആരാധനാലയങ്ങള്‍, വിലേജ് ഓഫീസ്, കൃഷി ഭവന്‍, സിപിസിആര്‍ഐ, അംഗന്‍വാടികള്‍, റേഷന്‍ കട, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്.

പുതിയ പാത യാഥാര്‍ഥ്യമാവുമ്പോള്‍ ഇവിടങ്ങളിലേക്ക് മറുവശങ്ങളിലുള്ളവര്‍ എത്തണമെങ്കില്‍ കിലോ മീറ്ററുകള്‍ കറങ്ങേണ്ടി വരും. മാത്രമല്ല വിവിധ പ്രദേശങ്ങളില്‍ ഉപരി പഠനത്തിനായി പോകുന്നവരും ജോലിക്കും മറ്റും വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നവരും അടിപ്പാത ഇല്ലെങ്കില്‍ ബസില്‍ വന്നിറങ്ങാനും മറ്റും ബുദ്ധിമുട്ട് നേരിടും. ഇതിന് പരിഹാരം അടിപ്പാത മാത്രമാണെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.
            
News, Kerala, Kasaragod, Signatures collected for underpass at Eriyal.

ഒപ്പ് ശേഖരണം ആക്ഷന്‍ കമിറ്റി ചെയര്‍മ്മാന്‍ കെ ബി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. എ കെ ശാഫി അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, ഹനീഫ് ചേരങ്കൈ, മാധവന്‍, ശംസുദ്ദീന്‍ മാസ്‌കൊ, ഹനീഫ് കടപ്പുറം, എ എസ് ഹബീബ്, ജംശീര്‍ എരിയാല്‍, ജാബിര്‍ കുളങ്കര, കെ ബി അമീര്‍, അശ്‌റഫ് കുളങ്കര, അബ്ദുര്‍ റഹ്മാന്‍ കെല്‍, കെ ബി അബൂബകര്‍, വൈ എം ശരീഫ്, ശുകൂര്‍ എരിയാല്‍, ബി എം കുഞ്ഞാലി, എന്നിവര്‍ സംബന്ധിച്ചു. ഹൈദര്‍ കുളങ്കര സ്വാഗതം പറഞ്ഞു.

Keywords: News, Kerala, Kasaragod, Signatures collected for underpass at Eriyal.
< !- START disable copy paste -->

Post a Comment