പെർവാഡ്: (my.kasargodvartha.com) ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഗുരുതരമായ യാത്രാ ക്ലേശം നേരിടുന്ന പെർവാഡ് പ്രദേശത്ത് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് പെർവാഡ് സമര സംഘാടക സമിതി നടത്തിവരുന്ന സമരം 105 ദിവസങ്ങൾ പിന്നിട്ടു. 105-ാമത്തെ ദിവസത്തെ സമരം ഐഎൻഎൽ ജില്ലാ ജെനറൽ സെക്രടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നിസാര്‍ പെർവാഡ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഹിൽടോപ് സ്വാഗതം പറഞ്ഞു. ഐഎൻഎൽ മഞ്ചേശ്വരം മണ്ഡലം കമിറ്റി വൈസ് പ്രസിഡണ്ട് അബ്ദുർ റഹ്‌മാൻ, മുൻ കുമ്പള ഗ്രാമപഞ്ചായത് അധ്യക്ഷ പി എച് റംല, അശ്‌റഫ് പെർവാഡ്, ജലീൽ പെർവാഡ്, മിശാൽ റഹ്‌മാൻ ബദ്രിയാ നഗർ, റിയാസ് പെർവാഡ്, ഫിർശാദ്, ഇബ്രാഹിം, ഖാദർ, കെ കെ മറിയകുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു. ഹാരിസ് പി എസ് സി നന്ദി പറഞ്ഞു.
Keywords: News, Kerala, Kasaragod, Road, Protest for Perwad underpass passed 105 days.