Join Whatsapp Group. Join now!

Get together | ഇന്ദിരാ ടീചറുടെ ഓര്‍മകളിരമ്പി; പൂര്‍വ വിദ്യാര്‍ഥി സംഗമം അവിസ്മരണീയ അനുഭവമായി

Get together of Old Students held, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) കാസര്‍കോട് വിമന്‍സ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം 'മെമറീസ് മെഗാ മീറ്റപ് 2023' പുതുവത്സര ദിനത്തില്‍ അവിസ്മരണീയ അനുഭവമായി മാറി. 1995 ല്‍ ഇന്ദിര ടീചര്‍ സ്ഥാപിച്ച വിമന്‍സ് കോളജിലെ തുടക്കം മുതലുള്ള മുഴുവന്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും സംഘടിപ്പിച്ച് കൊണ്ട് മുന്‍സിപല്‍ ഹോളിലായിരുന്നു പരിപാടി. ഇന്ദിര ടീചറുടെ അനുസ്മരണത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
   
News, Kerala, Kasaragod, Get together of Old Students held.

അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യാപകര്‍ക്ക് പൊന്നാട അണിയിച്ചു. പ്രൊഫ. ഗോപിനാഥ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക് മുഖ്യാതിഥികളായിയിരുന്നു. പൂര്‍വ വിദ്യാര്‍ഥിനി ശാസിയ ബാനു എഴുതിയ 'ഇന്ദിരജാലം' ഓര്‍മ പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി.

ശാസിയ ഹമീദ്, ഖമറുന്നീസ ഹമീദ്, റിസ്വാന ഫസല്‍, റുക്സാന റസാഖ്, സാജിദ ഫൈസല്‍, ശമീന സമീര്‍, ശമീം റിയാസ്, ഹസീന ഇസ്മാഈല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: News, Kerala, Kasaragod, Get together of Old Students held.
< !- START disable copy paste -->

Post a Comment