ഉദുമ: (my.kasargodvartha.com) കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ മാങ്ങാട് ബാരയിലെ കടവങ്ങാനം ഇ കുഞ്ഞിക്കേളു നായര്‍ ( 76) നിര്യാതനായി. കെപിസിസി അംഗം, ഡിസിസി ജെനറല്‍ സെക്രടറി, കാസര്‍കോട് ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ്, മാര്‍കറ്റ് ഫെഡ് ഭരണ സമിതി അംഗം, ഉദുമ ഗ്രാമപഞ്ചായത് ഭരണ സമിതി അംഗം, ഉദുമ സഹകരണ ബാങ്ക് ഭരണ സമിതി അംഗം, വിദ്യാനഗര്‍ കെസിഎംപി സൊസൈറ്റി ഭരണ സമിതി അംഗം, ഉദുമയിലെയും പരിസര പ്രദേശത്തെയും വയനാട്ടുകുലവന്‍ തെയ്യം കെട്ട് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: കാമലോണ്‍ സരോജിനി.
മക്കള്‍: ഷിബു കടവങ്ങാനം (ക്ലാര്‍ക്, ഉദുമ സഹകരണ ബാങ്ക്), ഷീന.
മരുമക്കള്‍: ധനു രാജ് (മാനജര്‍, അരമന ആശുപത്രി, കാസര്‍കോട്), ഹര്‍ഷ .
സഹോദരങ്ങള്‍: കുഞ്ഞമ്പു നായര്‍, ലീല, ലക്ഷ്മി കുട്ടി, പത്മിനി, സുലോചന, പരേതനായ കടവങ്ങാനം കുഞ്ഞികൃഷ്ണന്‍ നായര്‍.
ബുധനാഴ്ച രാവിലെ ഏഴിന് വീട്ടില്‍ പൊതുദര്‍ശനം. 10 മണിയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.
Keywords: News, Kerala, Kasaragod, Obituary, E Kunhikkelu Nair passed away.
< !- START disable copy paste -->