Join Whatsapp Group. Join now!

Obituary | സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് തളങ്കരയിലെ എന്‍ എ സുലൈമാന്‍ നിര്യാതനായി

NA Sulaiman of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് തളങ്കര തെരുവത്ത് സെറാമിക്സ് റോഡിലെ എൻ എ സുലൈമാൻ (63) നിര്യാതനായി. സാമൂഹ്യ, സംസ്കാരിക, കായിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സില്‍ അംഗം, ജില്ലാ ടേബിള്‍ ടെനീസ് അസോസിയേഷന്‍ സെക്രടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രടറി, തളങ്കര നാഷണൽ സ്പോർട് ക്ലബ് പ്രസിഡണ്ട് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
              
News, Kerala, Kasaragod, Top-Headlines, Obituary, NA Sulaiman of Thalangara passed away.

ലോകകപ് ഫുട്ബോൾ ടൂർണമെൻ്റ് കാണാൻ ഖത്വറിൽ പോയിരുന്ന സുലൈമാൻ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. കാസർകോട് ഇറച്ചിക്കോഴി ഫാക്ടറിയടക്കം നിരവധി സ്ഥാപനങ്ങളുണ്ട്.

അബ്ദുല്ലക്കുഞ്ഞി - ആസിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: മുംതാസ്.
മക്കൾ: സുനൈസ്‌,മുഫാസ് (ഇരുവരും വ്യാപാരം), ഡോ. സുനൈസ (ജർമനി), സുസ്‌ന (എംബിബിഎസ്‌ വിദ്യാർഥിനി).

മരുമക്കൾ: ഡോ. ഹസീബ് ദേളി (ജർമനി), റിനയ മുല്ലച്ചേരി.
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുസ്സലാം, സഈദ്, ആഇശ നെല്ലിക്കുന്ന്, സുഹ്‌റ തളങ്കര, സഫിയ വിദ്യാനഗർ, ജമീല തളങ്കര, റാബിയ തായലങ്ങാടി, ഉമ്മു ഹലീമ വിദ്യാനഗർ.

ഖബറടക്കം രാത്രിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

News, Kerala, Kasaragod, Top-Headlines, Obituary, NA Sulaiman of Thalangara passed away.
             
Keywords: News, Kerala, Kasaragod, Top-Headlines, Obituary, NA Sulaiman of Thalangara passed away.
< !- START disable copy paste -->

Post a Comment