Join Whatsapp Group. Join now!

Logo | മെട്രോ കപ് അഖിലേൻഡ്യ ഫുട്ബോൾ ടൂർണമെന്റ്; മതമൈത്രിയുടെ സന്ദേശവുമായി ലോഗോ പ്രകാശനം ചെയ്തു

Metro Cup All India Football Tournament; logo released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) ജീവകാരുണ്യ, കലാ, കായിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നാമധേയത്തിൽ ചിത്താരി ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 'മെട്രോ കപ് 2023' അഖിലേൻഡ്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ഫുട്ബാൾ താരങ്ങളായ മുഹമ്മദ്‌ റാഫി, സി കെ വിനീത്, റിനോ ആന്റോ എന്നിവർ മതമൈത്രിയുടെ സന്ദേശം ഉൾക്കൊള്ളിച്ച് സംയുക്തമായി ലോഗോ പ്രകാശനം നിർവഹിച്ചു. ജനുവരി 15 മുതൽ ഉദുമ പാലക്കുന്ന് പള്ളം ഡ്യൂൺസ് ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്.

            
Metro Cup All India Football Tournament; logo released, Kerala,kasaragod,News,Top-Headlines,Secretary, Football, Uduma.

ചടങ്ങിൽ ചെയർമാൻ ഹസൻ യാഫ അധ്യക്ഷത വഹിച്ചു. മുജീബ് മെട്രോ മുഖ്യാഥിതിയായിരുന്നു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജെനറൽ സെക്രടറി ബശീർ വെള്ളിക്കോത്, നാസർ കൊട്ടിലങ്ങാട്, ജബ്ബാർ ചിത്താരി, ബശീർ ബേങ്ങച്ചേരി, ഫൈസൽ ചിത്താരി, സുബൈർ ബ്രിടീഷ്, ഹാരിസ് മുനിയുംകോട്, നിസാമുദ്ദീൻ സിഎച്, മുഹമ്മദലി പീടികയിൽ, റത്തു ഷാ, മുഹാശിർ എന്നിവർ സംസാരിച്ചു. കൺവീനർ ജഅഫർ ബേങ്ങച്ചേരി സ്വാഗതവും ട്രഷറർ നൗശാദ് സിഎം നന്ദിയും പറഞ്ഞു.
         
Metro Cup All India Football Tournament; logo released, Kerala, Kasaragod, News, Top-Headlines, Secretary, Football, Uduma.

Keywords: Metro Cup All India Football Tournament; logo released, Kerala, Kasaragod, News, Top-Headlines, Secretary, Football, Uduma.

Post a Comment