Join Whatsapp Group. Join now!

Memories | ഖാദര്‍ ബങ്കര: പുഞ്ചിരിയില്‍ കോര്‍ത്ത സ്‌നേഹ സൗഹൃദത്തിനുടമ

Memories of Qadir Bangara, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അനുസ്മരണം

-മുഹമ്മദലി നെല്ലിക്കുന്ന്

(my.kasargodvartha.com) ഖാദര്‍ ബങ്കര വിടപറഞ്ഞത് പുഞ്ചിരിയില്‍ കോര്‍ത്ത സ്‌നേഹ സൗഹൃദം ബാക്കിവെച്ച്. മതമോ ജാതിയോ നോക്കാതെ സൗഹൃദത്തിന്റെ വലയം തീര്‍ത്ത ഖാദര്‍ ബങ്കര എല്ലാവര്‍ക്കും പ്രിയപ്പെട്ട ഖാദര്‍ച്ചയായിരുന്നു. പുഞ്ചിരി കൊണ്ട് ഏവരുടെയും മനസ്സ് കീഴടക്കിയ വ്യക്തിത്വമായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം മാറ്റി വെച്ച ജനനേതാവായിരുന്നു അദ്ദേഹം.
             
Article, Kasaragod, Kerala, Qadir Bangara, Memories of Qadir Bangara.

തന്റെ മുന്നില്‍ ആരെ കണ്ടു മുട്ടിയാലും ഒരു പുഞ്ചിരി സമ്മാനിച്ച് ഹസ്തദാനം ചെയ്യാതെ അദ്ദേഹം കടന്നു പോയിട്ടില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ജാതിയുടേയോ അതിര്‍വരമ്പുകളില്ലായിരുന്നു. എല്ലാവരേയും തുല്യരായി കണ്ടു കൊണ്ട് സൗഹൃദത്തിന്റെ മഹാസാഗരം തീര്‍ക്കുകയായിരുന്നു. എന്നും പുഞ്ചിരി തൂകുന്ന മുഖമായിരുന്നു ഖാദര്‍ ബങ്കരയുടേത്. നെല്ലിക്കുന്നിന്റെ വികസനത്തില്‍ നല്ലൊരു പങ്ക് വഹിച്ച വ്യക്തി കൂടിയാണ്.

ബങ്കരക്കുന്ന്, പള്ളം വാര്‍ഡുകളെ പ്രതിനിധീകരിച്ച് മൂന്ന് തവണ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് തവണ വികസന - ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും അലങ്കരിച്ചു. വികസന പ്രവര്‍ത്തനങ്ങളിലും ആരോഗ്യ മേഖലയിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. സംസാരിക്കുമ്പോള്‍ തനതായ മലയാള ഭാഷ ഉപയോഗിക്കുമായിരുന്നു. പ്രസംഗ വേദിയില്‍ പോലും അതിന്റേതായ ശൈലിയില്‍ കൈകാര്യങ്ങള്‍ ചെയ്തിരുന്ന വ്യക്തിയായിരുന്നു.
            
Article, Kasaragod, Kerala, Qadir Bangara, Memories of Qadir Bangara.

അദ്ദേഹത്തിന്റെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാന്‍ വേണ്ടി ബങ്കരക്കുന്നിലെ വീട്ടു മുറ്റത്ത് തടിച്ചു കൂടിയവരില്‍ എല്ലാ മതസ്ഥരുമുണ്ടായിരുന്നു. അദ്ദേഹം ജീവിതത്തില്‍ സമ്പാദിച്ച സ്‌നേഹവും സൗഹാര്‍ദവുമായിരുന്നു അവിടെ ഒരുമിച്ചു കൂടിയവര്‍. കൗണ്‍സിലറും, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായി പ്രവര്‍ത്തിക്കുമ്പോഴും ജനന്മ മാത്രം മനസില്‍ വെച്ചിരുന്ന ആ പ്രഗത്ഭ വ്യക്തിത്വം ഇനിയും ജനമനസുകളില്‍ എന്നുമുണ്ടാവും.

Keywords: Article, Kasaragod, Kerala, Qadir Bangara, Memories of Qadir Bangara.
< !- START disable copy paste -->

Post a Comment