Join Whatsapp Group. Join now!

Food Kit | കാസർകോട് നഗരസഭ ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

Kasaragod Municipality distributed food kits to TB patients
കാസർകോട്: (my.kasargodvartha.com) നഗരസഭ പരിധിയിലെ ക്ഷയരോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണ ഉദ്ഘാടനം ചെയർമാൻ അഡ്വ. വി എം മുനീർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ ടി ബി ഓഫീസർ ഡോ. മുരളിധര നല്ലൂരായ, ജെനറൽ ആശുപത്രി ഡെപ്യൂടി സുപ്രണ്ടൻ്റ് ഡോ. എ ജമാൽ അഹ്‌മദ്‌ എന്നിവർ സംസാരിച്ചു. ടി ബി കോർഡിനേറ്റർ രതീഷ് സ്വാഗതവും ഹെൽത് വിസിറ്റർ നിതിഷ് ലാൽ നന്ദിയും പറഞ്ഞു.

           
Kasaragod Municipality distributed food kits to TB patients, Kerala, Kasaragod, News,Top-Headlines,Kasaragod-Municipality, Food kit, Patients.

കാസർകോട് നഗരസഭാ പരിധിയിലെ ഇരുപതോളം ക്ഷയരോഗികൾക്കാണ് 2022-23 സാമ്പത്തിക വർഷത്തിലെ പദ്ധതി പ്രകാരം ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. ഇതിന് വേണ്ടി ഒന്നര ലക്ഷം രൂപ നഗരസഭ നീക്കി വെച്ചിട്ടുണ്ട്. ആദ്യ ഗഡുവായാണ് പോഷകാഹാര കിറ്റ് വിതരണം നടത്തിയത്. ഇനി രണ്ട് പ്രാവശ്യം കുടി ഈ സാമ്പത്തിക വർഷം കിറ്റ് വിതരണം ചെയ്യും.
         
Kasaragod Municipality distributed food kits to TB patients, Kerala, Kasaragod, News,Top-Headlines,Kasaragod-Municipality, Food kit, Patients.

ജെനറൽ ആശുപത്രി സൂപ്രണ്ടന്റാണ് നിർവഹണ ഉദ്യോഗസ്ഥൻ. ഇതേ രീതിയിൽ കാസർകോട് നഗരസഭയിലെ എ ആർ ടി രോഗികൾക്കും നഗരസഭ ഒന്നരലക്ഷം രൂപ നീക്കി വെക്കുകയും പോഷകാഹാര കിറ്റ് വിതരണം നടത്തുകയും ചെയ്യുന്നുണ്ട്.

Keywords: Kasaragod Municipality distributed food kits to TB patients, Kerala, Kasaragod, News,Top-Headlines,Kasaragod-Municipality, Food kit, Patients.

Post a Comment