കേരള വസ്ത്രം അണിഞ്ഞ കുടുംബശ്രീ പ്രവർത്തകർ, മൂത്തു കുടകൾ, മോഹിനിയാട്ടം, വിവിധ ഇനം വേഷങ്ങൾ, നാസിക് ഡോൾ, പൊയ്ക്കാൽ നൃത്തം, നിശ്ചില ദൃശ്യങ്ങൾ, ചെണ്ടമേളം ഡിജെ സംഗീതം എന്നിവ ഘോഷയാത്രയ്ക്ക് പൊലിമയേകി
സംഘാടക സമിതി ചെയർമാൻ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, ചീഫ് കോഡിനേറ്റർ ഷിജിൻ പറമ്പത്ത്, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠൻ, പള്ളിക്കര ഗ്രാമപഞ്ചായത് പ്രസിഡന്റ് എം കുമാരൻ, വൈസ് പ്രസിഡന്റ് നസീം വഹാബ്, ഫിനാൻസ് കമിറ്റി കൺവീനർ വിവി രമേശൻ, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
ഡിസംബര്‍ 24നാണ് ഫെസ്റ്റ് തുടങ്ങുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റോബോടിക് ഷോ തുറമുഖ മന്ത്രി അഹ്‌മദ് ദേവര്‍കോവിലും പുഷ്പ പ്രദർശനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഉദ്ഘാടനം ചെയ്യും.
Keywords: Bekal Fest: Proclamation rally organized, Kerala,Kasaragod,News,Top-Headlines, Chief minister, Pinarayi vijayan, Bekal-Fest, President.