Join Whatsapp Group. Join now!

Training | കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആശാ പരിശീലനം ആരംഭിച്ചു

Asha training started at Kumbala CHC, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം ആരംഭിച്ചു. കാസര്‍കോട് ബ്ലോക് പഞ്ചായത് ആരോഗ്യം സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സകീന അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. കുമ്പള, മധൂര്‍, പുത്തിഗെ ഗ്രാമപഞ്ചായതുകളിലെ 60 ആശ പ്രവര്‍ത്തകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
               
News, Kerala, Kasaragod, Asha training started at Kumbala CHC.

കേരളത്തിന്റെ പൊതുജനാരോഗ്യം നാള്‍വഴികള്‍, ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ആശയുടെ ഉത്തരവാദിത്തം, പുതിയ കാലത്തെ പകര്‍ചവ്യാധികള്‍, ദുരന്തനിവാരണം, ആരോഗ്യ ഇന്‍ഷുറന്‍സ്, ഏകാരോഗ്യം, നൂതന പ്രവര്‍ത്തനങ്ങള്‍, മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യം, ഇ-സഞ്ജീവിനി ടെലിമെഡിസിന്‍ തുടങ്ങിയവയിലാണ് പരിശീലനം.

മെഡികല്‍ ഓഫീസര്‍ ഡോ. കെ ദിവാകരറൈ അധ്യക്ഷത വഹിച്ചു. ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്റഫ്, പി എച് എന്‍ കുഞ്ഞാമി, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ സിസി ബാലചന്ദ്രന്‍, എസ് ജി റോബിന്‍സണ്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സുമാരായ എസ് ശാരദാ, കെ ശാന്ത, പിആര്‍ഒ ടിവി.കീര്‍ത്തി എന്നിവര്‍ സംസാരിച്ചു.

Keywords: News, Kerala, Kasaragod, Asha training started at Kumbala CHC.
< !- START disable copy paste -->

Post a Comment