Join Whatsapp Group. Join now!

Protest | കാസര്‍കോട്ടുകാര്‍ കേരളപ്പിറവി കണ്ണീരോടെ ആചരിക്കാന്‍ വിധിക്കപ്പെട്ടവരെന്ന് പ്രൊഫ. ഖാദര്‍ മാങ്ങാട്; 'രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ ജനകീയ സമരം അനിവാര്യം'

Prof. Khader Mangad says that people of Kasaragod are destined to observe Kerala Piravi with tears, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍: (my.kasargodvartha.com) എമ്പാടും സന്തോഷപൂര്‍വം കേരളപ്പിറവി ആഘോഷിക്കുമ്പോള്‍, കണ്ണീരിന്റെ നനവോടെ അത് ആചരിക്കാന്‍ വിധിക്കപ്പെട്ടവരായി കാസര്‍കോട് ജില്ലക്കാര്‍ മാറിയിരിക്കുകയാണെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഖാദര്‍ മാങ്ങാട് പറഞ്ഞു. മൊഗ്രാല്‍ ദേശീയവേദി കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച 'കേരളം മുന്നോട്ട്, കാസര്‍കോട് പിന്നോട്ട്' പ്രതിഷേധ സംഗമവും, 'പിറകോട്ട് നടന്നുള്ള' വേറിട്ട പ്രതിഷേധ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
           
News, Kerala, Kasaragod, Prof. Khader Mangad, Kerala Piravi, Protest, Prof. Khader Mangad says that people of Kasaragod are destined to observe Kerala Piravi with tears.

ഏകറുകണക്കിന് റവന്യൂ ഭൂമികള്‍ ഉണ്ടായിട്ടും എയിംസ് പോലുള്ള സ്ഥാപനത്തിന് പ്രൊപോസല്‍ നല്‍കാനോ ആധുനിക സൗകര്യങ്ങളടങ്ങിയ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി അനുവദിക്കാനോ തയ്യാറാവാത്ത അധികാരികളുടെ നീക്കം ജില്ലയോടുള്ള കടുത്ത അനീതിയാണ്. ആശുപത്രി ചോദിക്കുമ്പോള്‍ 'തുറന്ന ജയില്‍' നല്‍കിയാണ് അധികൃതര്‍ കാസര്‍കോടിനെ സന്തോഷിപ്പിച്ചത്. ഇത്തരം നടപടികള്‍ക്കെതിരെ രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ ജനകീയ സമരം അനിവാര്യമാണെന്നും
ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരമുഖത്ത് എന്നും നിലയുറപ്പിക്കുന്ന മൊഗ്രാലുകാരുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരമാണെന്നും ഖാദര്‍ മാങ്ങാട് കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് എഎം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ടികെ ജാഫര്‍ സ്വാഗതം പറഞ്ഞു. പി മുഹമ്മദ് നിസാര്‍ പെര്‍വാഡ്, സത്താര്‍ ആരിക്കാടി,എം മാഹിന്‍ മാസ്റ്റര്‍, സെഡ് എ മൊഗ്രാല്‍, കരീം ചൗക്കി, ബശീര്‍ അഹ്മദ് സിദ്ദീഖ്, ഹമീദ് സ്പിക്, ടിഎം ശുഐബ്, ഹമീദ് കാവില്‍, എംഎ അബ്ദുര്‍ റഹ്മാന്‍, സിഎം ഹംസ, ബശീര്‍ അഹ്മദ്, അനീസ് കോട്ട, മനാഫ് എല്‍ടി, എംജിഎ റഹ്മാന്‍, അബൂബകര്‍ ലാന്‍ഡ്മാര്‍ക് സീതിഹാജി, എച്എം കരീം എന്നിവര്‍ പ്രസംഗിച്ചു. എംഎ മൂസ നന്ദി പറഞ്ഞു. പിന്നോട്ട് നടന്നുള്ള വേറിട്ട പ്രതിഷേധ പരിപാടിക്ക് ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് സ്മാര്‍ട്, എംഎം റഹ്മാന്‍, റിയാസ് മൊഗ്രാല്‍, എം വിജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: News, Kerala, Kasaragod, Prof. Khader Mangad, Kerala Piravi, Protest, Prof. Khader Mangad says that people of Kasaragod are destined to observe Kerala Piravi with tears.
< !- START disable copy paste -->

Post a Comment