Join Whatsapp Group. Join now!

Inauguration | ബിഒസി ഗ്ലോബൽ അസോസിയേഷൻറെ ഉദ്ഘാടനവും സെമിനാറും നടന്നു

Inauguration of BOC Global Association and seminar held #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (my.kasargodvartha.com) ലോകമെമ്പാടുമുള്ള മലയാളി ബിസിനസ് സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യവുമായി ആരംഭിച്ച ബിഒസി ഗ്ലോബൽ അസോസിയേഷൻറെ ആദ്യ ചാപ്റ്റർ ഉദ്ഘാടനവും സെമിനാറും കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം  ചെയ്തു. അംഗത്വ വിതരണം ജില്ലാ പഞ്ചായത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജെനറൽ മാനജർ സജിത് കുമാർ കെ വിശിഷ്ടാതിഥിയായിരുന്നു.              

Inauguration of BOC Global Association and seminar held, business, Society, seminar, News, Kanhangad, Top-Headlines, Kerala.

യൂസഫ്‌ ഹാജി‌, സത്യൻ ടി, കിശോർ കുമാർ, ജയകൃഷ്ണ മേനോൻ സിപി, വിനയകുമാർ പിബി, ഷാജി ചക്കമുക്ക്‌ സംസാരിച്ചു. ഉണ്ണികൃഷ്ണൻ കിനാനൂർ സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു. മുസ്തഖീം കാരണത്ത്, മുഹമ്മദ് സിദ്ദീഖ് എന്നിവർ ക്ലാസെടുത്തു. കേരളത്തിലെ കാർഷിക, വ്യവസായിക, വാണിജ്യ സംരംഭകരുടെ സമഗ്ര ഉന്നമനത്തിനായി വിവിധ മേഖലകളിലെ വിദഗ്ധരുടെ സഹകരണത്തോടെ കൃത്യമായ പദ്ധതികളുടെ ആവിഷ്കരണത്തിലൂടെയും വിവിധ പരിപാടികളിലൂടെയും കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റം മലയാളി ബിസിനസ് സമൂഹത്തിലൂടെ ഉറപ്പുവരുത്താനുള്ള പദ്ധതികളാണ് ബിഒസി ലക്ഷ്യമിടുന്നത്.       

Inauguration of BOC Global Association and seminar held, business, Society, seminar, News, Kanhangad, Top-Headlines, Kerala.

Keywords:  Inauguration of BOC Global Association and seminar held, business, Society, seminar, News, Kanhangad, Top-Headlines, Kerala.

Post a Comment