Join Whatsapp Group. Join now!

ചെര്‍ക്കളയിലെ ഡോ. എംഎ ലത്വീഫ് നിര്യാതനായി

Dr. MA Latheef of Cherkala passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
1 min read
ചെര്‍ക്കള: (my.kasargodvartha.com) ചെര്‍ക്കളയിലെ ഡോ. എംഎ ലത്വീഫ് (82) നിര്യാതനായി. അരനൂറ്റാണ്ടിലധികമായി ആതുര സേവന മേഖലയില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു. കോഴിക്കോട് മെഡികല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പാസായത്. 1965ല്‍ കാസര്‍കോട് താലൂക് ആശുപത്രിയില്‍ നിയമനം ലഭിച്ചു. മുളിയാര്‍, ചെര്‍ക്കള പി എച് സികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂരിലും ജോലി ചെയ്തിരുന്നു. കാസര്‍കോട്ട് ആദ്യം മൊഗ്രാലിലും 1968 മുതല്‍ ചെര്‍ക്കളയിലുമായിരുന്നു താമസം.
       
News, Kerala, Kasaragod, Obituary, Dr. MA Latheef Cherkala, Dr. MA Latheef of Cherkala passed away.

പരേതരായ എറണാകുളത്തെ എംഎ ഹുസൈന്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: ആഇശ മൊഗ്രാല്‍.

മക്കള്‍: ഫൈസല്‍ (ലന്‍ഡന്‍), ഡോ. ഫവിദ (കുവൈറ്റ്), മെഹറുന്നിസ.
മരുമക്കള്‍: ഡോ. ആബിദ കൗസര്‍ (ഓസ്ട്രേലിയ), ഖലീല്‍ അഡൂര്‍ (കുവൈറ്റ്), തെക്കില്‍ മാളിയേക്കല്‍ അബ്ദുല്ലക്കുഞ്ഞി.
       
News, Kerala, Kasaragod, Obituary, Dr. MA Latheef Cherkala, Dr. MA Latheef of Cherkala passed away.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ചെര്‍ക്കള മുഹമ്മദിയ്യ ജുമുഅ മസ്ജിദില്‍ മയ്യത്ത് നിസ്‌കാരം നടക്കും. തുടര്‍ന്ന് ഒമ്പത് മണിയോടെ മൊഗ്രാല്‍ കണ്ടത്തില്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: News, Kerala, Kasaragod, Obituary, Dr. MA Latheef Cherkala, Dr. MA Latheef of Cherkala passed away.
< !- START disable copy paste -->

You may like these posts

Post a Comment