Join Whatsapp Group. Join now!

Office bearers | റാഗിംഗ്, ലഹരി ഉപയോഗം ശക്തമായി നേരിടാൻ തീരുമാനം; മൊഗ്രാൽ ഗവ. ഹയർ സെകൻഡറി സ്‌കൂൾ പിടിഎ, എസ്എംസി കമിറ്റികൾക്ക് പുതിയ ഭാരവാഹികൾ

New office bearers for Mogral Govt. Higher Secondary School PTA and SMC Committees #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മൊഗ്രാൽ: (my.kasargodvartha.com) വിദ്യാർഥികളിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗവും, റാഗിങും ശക്തമായി നേരിടാൻ മൊഗ്രാൽ ഗവ. വൊകേഷണൽ ഹയർ സെകൻഡറി സ്കൂൾ പിടിഎ, എസ്എംസി വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. യോഗം കുമ്പള ഗ്രാമപഞ്ചായത് അംഗം റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സ്മിത കെടി സ്വാഗതം പറഞ്ഞു.              

New office bearers for Mogral Govt. Higher Secondary School PTA and SMC Committees,Kerala,Kasaragod,News,School. 

സ്കൂൾ സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ റിപോർട് അവതരിപ്പിച്ചു. വി മോഹനൻ മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹയർസെകൻഡറി സ്കൂൾ പ്രിൻസിപൽ ഇൻ ചാർജ് ധന്യ, വിഎച്എസ് സി പ്രിൻസിപൽ ഇൻ ചാർജ് പാർവതി, മുഹമ്മദ് കെഎം സംസാരിച്ചു. സ്റ്റാഫ് സെക്രടറി ഖാദർ മാസ്റ്റർ നന്ദി പറഞ്ഞു.

ഭാരവാഹികൾ: പിടിഎ - എഎം സിദ്ദീഖ് റഹ്‌മാൻ (പ്രസിഡന്റ്), ടിഎം ശുഐബ്, അബ്ദുല്ലകുഞ്ഞി നട്പ്പളം (വൈസ് പ്രസിഡന്റ്).

എസ്എംസി - സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ (ചെയർമാൻ), അബ്ബാസ് നട്പ്പളം, ടികെ ജാഫർ (വൈസ് ചെയർമാൻ).

New office bearers for Mogral Govt. Higher Secondary School PTA and SMC Committees,Kerala,Kasaragod,News,School

   

New office bearers for Mogral Govt. Higher Secondary School PTA and SMC Committees,Kerala,Kasaragod,News,School.

Keywords:  New office bearers for Mogral Govt. Higher Secondary School PTA and SMC Committees,Kerala,Kasaragod,News,School.

Post a Comment