Join Whatsapp Group. Join now!

Membership Campaign | മുസ്ലിം ലീഗ് അംഗത്വ കാംപയിന്‍: തൃക്കരിപ്പൂരില്‍ കര്‍മപദ്ധതിയായി

Muslim League membership campaign started, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂര്‍: (my.kasargodvartha.com) അടുത്ത മാസത്തില്‍ നടക്കുന്ന മുസ്ലിം ലീഗ് അംഗത്വ കാംപയിനില്‍ കൂടുതല്‍ പേരെ അംഗങ്ങളായി ചേര്‍ക്കുന്നതിന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രവര്‍ത്തകസമിതി കര്‍മപദ്ധതിക്ക് രൂപം നല്‍കി. ചില ദുശ്ശക്തികളുടെ പ്രേരണയില്‍ തീവ്രവാദ പ്രസ്ഥാനങ്ങളുടെ മോഹവലയത്തില്‍പ്പെട്ടുപോയ യുവജനങ്ങളെ പാര്‍ടിയിലേക്ക് അടുപ്പിക്കുന്നതിന് കാംപയിന്‍ കാലയളവില്‍ സന്ദേശ പ്രചാരണം നടത്തും.
             
News, Kerala, Kasaragod, Top-Headlines, Muslim League membership campaign started.

അംഗത്വ വിതരണത്തിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ പഞ്ചായത് - മുന്‍സിപല്‍ തല നിരീക്ഷകസമിതികളെ തെരഞ്ഞെടുത്തു. കാംപയിന്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതിന് 31 നകം പഞ്ചായത് - മുന്‍സിപല്‍ കമിറ്റികള്‍ വിളിച്ചുചേര്‍ക്കും. ചന്ദ്രിക പ്രചാരണം ഊര്‍ജിതപ്പെടുത്തുവാന്‍ കീഴ്ഘടകങ്ങളോട് നിര്‍ദേശിച്ചു. നിയോജക മണ്ഡലം സമ്പൂര്‍ണസമ്മേളനം ജനുവരിയില്‍ നടത്തും. ഇതിന്നായി നവംബര്‍ ആദ്യവാരം സ്വാഗതസംഘം രൂപീകരിക്കും.

പ്രസിഡന്റ് കെ എം ശംസുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി അഡ്വ. എം ടി പി കരീം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രടറിമാരായ വി പി അബ്ദുല്‍ഖാദര്‍, പി എം മുനീര്‍ഹാജി, എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, മണ്ഡലം ഭാരവാഹികളായ ലത്വീഫ് നീലഗിരി, പി കെ സി റഊഫ് ഹാജി, പി ഉമര്‍ മൗലവി, എ മുസ്തഫ ഹാജി, ദേശീയ കൗണ്‍സിലര്‍ എ ജി സി ബശീര്‍, ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ സത്താര്‍ വടക്കുമ്പാട്, പി വി മുഹമ്മദ് അസ്ലം എന്നിവര്‍ പ്രസംഗിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Muslim League membership campaign started.
< !- START disable copy paste -->

Post a Comment