Join Whatsapp Group. Join now!

Badminton League | ലുക് അസ് ബാഡ്മിന്റണ്‍ ലീഗ് സീസണ്‍ 3 സിറ്റി ഗോള്‍ഡ് സ്റ്റേഡിയത്തില്‍ ആവേശം വിതറി

Look Us Badminton League Seaosn 3 held, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (my.kasargodvartha.com) കൊമ്പനടുക്കം ഇന്‍ഡോര്‍ സിറ്റിഗോള്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ലുക് അസ് ബാഡ്മിന്റണ്‍ ലീഗ് സീസണ്‍ 3 മത്സരത്തില്‍ ശമീം ആന്‍ഡ് തബ്ശീര്‍ ടീം ജേതാക്കളായി. ഫൈനലില്‍ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തഅസീബ് ആന്‍ഡ് ഇര്‍ശാദ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഇര്‍ശാദിനെ തെരഞ്ഞെടുത്തു,
                  
News, Kerala, Kasaragod, Sports, Badminton League, Look Us Badminton League Seaosn 3 held.

സിറ്റിഗോള്‍ഡ് ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. യുഎഇ മലക് ഫാര്‍മസി എംഡി നജീബ് ടിഎം വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. അബ്ദുല്‍ ഖാദര്‍ ടി, സുബൈര്‍ സി എം, അസ്ലം ടിഎം, അസ്ലം എഎ, മുനീര്‍ എംഎം, സിദ്ദീഖ് എഎ, മുഹമ്മദലി എബി, സാഹിര്‍, അബ്ദുല്ലത്വീഫ് സിഎം, ശാഹി, ശഫീഖ്, തമീം, ഹാരിസ്, ശിഹാബ്, ആബിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Sports, Badminton League, Look Us Badminton League Seaosn 3 held.
< !- START disable copy paste -->

Post a Comment