Join Whatsapp Group. Join now!

KMCC | കിടപ്പുരോഗികൾക്ക് വീടുകളിൽ പരിചരണം നൽകാൻ കൈത്താങ്; ഹെൽത് ഡ്രൈവ് പദ്ധതിയുമായി കെഎംസിസി

KMCC with Health Drive project, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (my.kasargodvartha.com) ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഹെൽത് ഡ്രൈവ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ പൂക്കോയ തങ്ങൾ ഹോസ്പിസ് സെന്ററിന് കീഴിൽ ഹോം കെയർ സംവിധാനത്തിന് വാഹനങ്ങൾ ലഭ്യമാക്കും. ആരോഗ്യ പരിപാലന രംഗത്ത് മികച്ച പരിചരണം നൽകുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് സെന്റർ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സഹായകമാവുന്ന രീതിയിൽ വീടുകളിൽ പോയി കിടപ്പിലായ രോഗികൾക്ക് പരിചരണം നൽകാനാണ് കെഎംസിസി ഹെൽത് ഡ്രൈവ് പദ്ധതിയുടെ ഭാഗമായി വാഹനം നൽകുന്നത്.
    
News, Kerala, Committee, Gulf, Top-Headlines, Kasaragod, KMCC, KMCC with Health Drive project.

ഹെൽത് പദ്ധതിയിലൂടെയുള്ള ആദ്യ വാഹനം കാസർകോട് നഗരം കേന്ദ്രമാക്കി ജില്ലാ മുസ്ലിം ലീഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് സെന്റർ പാലിയേറ്റീവ് കെയർ യൂണിറ്റിനാണു നൽകുക.

കിടപ്പിലായ രോഗികൾക്കും പരിചരണം ലഭിക്കാൻ ആരോരുമില്ലാത്തവർക്കും സാന്ത്വനമായി വർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് സെന്ററിന്റെ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലെയും സെന്ററുകളുമായി ചേർന്ന് കെഎംസിസി ഹെൽത് ഡ്രൈവ് പദ്ധതി ജില്ലയിൽ മുഴുവനായും വ്യാപിപ്പിക്കാനാണ് ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റി പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.

ഹെൽത് ഡ്രൈവ് പദ്ധതിയിലേക്കുള്ള തുക കൈമാറ്റം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ കെഎംസിസി ഭാരവാഹികൾ ജില്ലാ മുസ്ലിം ലീഗ് കമിറ്റിക്ക് കൈമാറുമെന്ന് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടിആർ, ഓർഗനസിംഗ് സെക്രടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഓൺലൈൻ യോഗത്തിൽ സിഎച് നൂറുദ്ദീൻ, മഹ്‌മൂദ്‌ ഹാജി പൈവളിക, അഡ്വ. ഇബ്രാഹിം ഖലീൽ, സലാം തട്ടാനിച്ചേരി, ഫൈസൽ മുഹ്സിൻ, യൂസുഫ് മുക്കൂട്, അശ്‌റഫ്‌ പാവൂർ, ഇബി അഹ്‌മദ്‌, റാഫി പള്ളിപ്പുറം, റശീദ് ഹാജി, കെപി അബ്ബാസ്, ഹാശിം പടിഞ്ഞാർ, ശരീഫ് പൈക എന്നിവരും സംസാരിച്ചു. സെക്രടറി ഹസൈനാർ ബീഞ്ചന്തടുക്ക നന്ദി പറഞ്ഞു.

Keywords: News, Kerala, Committee, Gulf, Top-Headlines, Kasaragod, KMCC, KMCC with Health Drive project.
< !- START disable copy paste -->

Post a Comment