കാസര്‍കോട്: (www.kasargodvartha.com) സി വി ബാലകൃഷ്ണന്റെ വിഖ്യാത നോവല്‍ ആയുസിന്റെ പുസ്തകം നോവലിന്റെ പശ്ചാത്തല ഭൂമിയായ മാലോത്ത് ആദരം ആയുസ് പരിപാടി നടത്തി. മാലോം കസ്ബ യുവജനകേന്ദ്രമാണ് നോവലിസ്റ്റിന് ആദരവും നോവല്‍ ആസ്വാദന ചര്‍ചയും നടത്തിയത്.
പ്രൊഫ. കെ പി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സി വി ബാലകൃഷ്ണന് ഉപഹാരം സമര്‍പിച്ചു. അധ്യക്ഷനായ അഡ്വ. രാജഗോപാല്‍ കരിമ്പില്‍ പൊന്നാട അണിയിച്ചു. താഹാ മാടായി ശരത്ചന്ദ്രന്‍ (ആകാശവാണി, കണ്ണൂര്‍) വട്ടിപ്പുന്ന ദിവാകരന്‍ പി ജി ദേവ് എം പി. രാജന്‍ എന്നിവര്‍ സംസാരിച്ചു. ജോര്‍ജുകുട്ടി തോമസ് മാടപ്പള്ളി സ്വാഗതവും സി കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Adaram Ayus Novel programme conducted.
Novel | ആദരം ആയുസ് നോവല്‍ പരിപാടി നടത്തി
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾAdaram Ayus Novel programme conducted