Join Whatsapp Group. Join now!

റാഫി മഹല്‍ കവി പി സീതിക്കുഞ്ഞിയുടെ 46-ാം ചരമ വാര്‍ഷികം ആചരിച്ചു

തളങ്കര: (my.kasargodvartha.com) മാണിക്യ മാല എന്ന കൃതിയുടെ കര്‍ത്താവും, അധ്യാപകനും, ടി ഉബൈദ് സാഹബിന്റെ സമശീര്‍ഷനുമായ പി സീതിക്കുഞ്ഞി മാസ്റ്ററുടെ 46-ാം ചരമ വാര്‍ഷികം റഫി മഹലില്‍ ആചരിച്ചു. കവിയും ഗായകനും മാപ്പിളപ്പാട്ടു രചയിതാവും ആയിരുന്ന സീതിക്കുഞ്ഞി ഒരിക്കലും മറക്കാനാവാത്ത ഒരധ്യാപകന്‍ കൂടി ആയിരുന്നെന്ന് റഫിമഹലില്‍ ഒത്തുചേര്‍ന്ന ശിഷ്യ ഗണങ്ങള്‍ ഓര്‍ത്തെടുത്തു.
  
Kasaragod, Kerala, News, Rafi Mahal observed 46th death anniversary of poet P Seethikunji.

മുഹമ്മദ് റഫി ആര്‍ട്‌സ് & കള്‍ചറല്‍ സെന്റര്‍ ഒരുക്കിയ ചടങ്ങില്‍ പ്രസിഡന്റ് പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. എ എസ് മുഹമ്മദ്കുഞ്ഞി അനുസ്മരണ ഭാഷണം നടത്തി. ഹിന്ദുസ്ഥാനി, കര്‍ണാടിക് സംഗീതത്തില്‍ ഏറെ അവഗാഹമുണ്ടായിരുന്ന മാസ്റ്റര്‍ക്ക് തന്റെ രചനകളെ വൈവിധ്യമാര്‍ന്ന രാഗങ്ങളില്‍ ചിട്ടപ്പെടുത്താന്‍ ഒട്ടും പ്രയാസം ഉണ്ടായിരുന്നില്ലെന്നും, ബിംപിലാസും ഭൈരവിയും രാഗങ്ങള്‍ പ്രയോഗിച്ച മാപ്പിളപ്പാട്ടെഴുത്തുകാരന്‍ നമ്മുടെ പരിസരത്തെങ്ങും വേറെ ഉണ്ടായിട്ടില്ലെന്നും എ എസ് പറഞ്ഞു. സീതിക്കുഞ്ഞി മാസ്റ്ററുടെ പല രചനകളും പഠന വിധേയമാക്കേണ്ടതാണെന്ന് തുടര്‍ന്ന് പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു. പി കെ സത്താര്‍ സ്വാഗതം പറഞ്ഞു.

മുഹമ്മദ് ബശീര്‍ കെ എ, ബി എസ് മഹമൂദ്, ടി എസ് എ ഗഫൂര്‍, എന്‍ എം അബ്ദുല്ല, ടി എസ് ബശീര്‍, ഉസ്മാന്‍ കടവത്ത്, ഏരിയാല്‍ ശരീഫ്, എന്‍ എ അശ്റഫ്, അബ്ദുല്ല ബി യു, മാഹിന്‍ ലോഫ്, ഹമീദ് തെരുവത്ത്, ശരീഫ് സാഹെബ്, എന്‍ എ അബ്ദുല്ലക്കുഞ്ഞി, ടി എം എ റഹ്‌മാന്‍, റഹീം തെരുവത്ത്, കുഞ്ഞാമു, തുടങ്ങിയവര്‍ സംസാരിച്ചു.

യോഗം ലോകപ്രശസ്ത മുസ്ലിം മത പണ്ഡിതന്‍ യുസഫുല്‍ ഖറദാവിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഈയടുത്തായി നമ്മുടെ പരിസരത്ത് നിന്നും വിട പറഞ്ഞു പോയ, ശാസ്ത്രജ്ഞന്‍ ഡോ. എ എ മുഹമ്മദ്കുഞ്ഞി, ഉത്തരദേശം പത്രാധിപര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സാബിര്‍ പള്ളം, എഴുത്തുകാരന്‍ ത്യാഗരാജന്‍ ചാളക്കടവ്, മാലിക് തളങ്കര, പൗര പ്രമുഖന്‍ നെല്ലിക്കുന്ന് തൈവളപ്പ് കുഞ്ഞാമു ഹാജി, ചെമനാട് പട്ടാളം അബ്ദുല്ല എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു.

Keywords: Kasaragod, Kerala, News, Rafi Mahal observed 46th death anniversary of poet P Seethikunji.

Post a Comment