Join Whatsapp Group. Join now!

Obituary | കോൺഗ്രസ് നേതാവും ഡിസിസി അംഗവുമായ മുളിയാറിലെ മൂല നാരായണൻ നായർ നിര്യാതനായി

K Narayanan Nair of Muliyar passed away
മുളിയാർ: (my.kasargodvartha.com) കോൺഗ്രസ് നേതാവ് മുളിയാർ കരിച്ചേരി തറവാട്ടിലെ മൂല നാരായണൻ നായർ (74) നിര്യാതനായി. 1988 മുതൽ 1995 വരെ മുളിയാർ ഗ്രാമപഞ്ചായത് പ്രസിഡണ്ട്, 2000 വരെ ധനകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. യൂത് കോൺഗ്രസ് മുളിയാർ മണ്ഡലം പ്രസിഡണ്ട്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, കർഷക കോൺഗ്രസിന് കീഴിലുള്ള അടക്കാ കർഷക സമിതി സംസ്ഥാന കൺവീനർ, മുളിയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, വിദ്യാനഗർ അഗ്രികൾചർ ഗോവേഴ്സ് സൊസൈറ്റി ഡയറക്ടർ, കാർഷിക വികസന ബാങ്ക് ഡയറക്ടർ, മുളിയാർ കരിച്ചേരി തറവാട് പ്രസിഡണ്ട്, മുളിയാർ അമ്പലത്തിങ്കൽ വിഷ്ണുമൂർത്തി ദൈവസ്ഥാനം പ്രസിഡണ്ട്, മുളിയാർ അയ്യപ്പഭജന മന്ദിരം പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. നിലവിൽ ഡിസിസി അംഗമാണ്.
                      
K Narayanan Nair of Muliyar passed away, Kerala, News, Obituary, Kasaragod.


   
K Narayanan Nair of Muliyar passed away, Kerala, News, Obituary, Kasaragod.

1968 ൽ കാസർകോട് ഗവ. കോളജ് പഠന കാലത്ത് കെ എസ് യുവിലൂടെ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം വൈകാതെ തന്നെ ഊർജ സ്വലതയും, ആത്മാർഥതയും നിറഞ്ഞ നേതാവായി മാറി. പരേതരായ ബി ഉമർ, ചേക്കോട് ബാലകൃഷ്ണൻ നായർ, എംഎസ് മുഹമ്മദ് കുഞ്ഞി എന്നിവരുടെ സമകാലികനായി പ്രവർത്തിച്ച വ്യക്തിയാണ്. പിന്നാക്ക ജനവിഭാഗങ്ങളുടെയും, കർഷകരുടെയും നേതാവായി ഏറെ കാലം മുളിയാറിൻ്റെ മണ്ണിലും, മനസിലും ശോഭിച്ച് നാടിൻ്റെ വളർചക്കും, പുരോഗതിക്കും വേണ്ടി പരിശ്രമിച്ച നടത്തിയ പൊതുപ്രവർത്തകനായിരുന്നു.

ഭാര്യ: നെട്ടൂർ ശ്യാമള

മക്കൾ: സിന്ധു (എൻഎംസി ആശുപത്രി, അബുദബി), ശ്രീപ്രസാദ് (നെതർലാൻഡ്).

സഹോദരങ്ങൾ: ഡോ. എംകെ നായർ (മുൻ ഡയറക്ടർ, സിപിസിആർഐ കാസർകോട്), പരേതരായ എംആർ നായർ കോണടുക്കം, എം ശ്രീധരൻ നായർ സോമവർപ്പേട്ട, കെ നാരായണി അമ്മ സോമവർപ്പെട്ട, കെ കാർത്യായനി അമ്മ ചിറക്കാൽ, കെ കൃഷ്ണൻ നായർ മുളിയാർ.

സംസ്‌കാരം ചൊവ്വാഴ്ച 11 മണിയോടെ.

Keywords: K Narayanan Nair of Muliyar passed away, Kerala, News, Obituary, Kasaragod.

Post a Comment