Join Whatsapp Group. Join now!

Books Donated | മുജീബ്‌ പട് ല രചിച്ച പുസ്തകങ്ങൾ പട് ല ഗവ. ഹയർ സെകൻഡറി സ്‌കൂൾ ലൈബ്രറിയിലേക്ക്‌ കൈമാറി

Books written by Mujeeb Patla handed over to Patla Higher Secondary School Library #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പട് ല: (my.kasargodvartha.com) കാർടൂണിസ്റ്റും, എഴുത്തുകാരനും, കരിയർ ട്രെയിനറും, വിദ്യഭ്യാസ പ്രവർത്തകനുമായ മുജീബ്‌ പട് ല രചിച്ച സ്റ്റാർട് ഫ്രം യു (Start from You), മേക് ട്രേഡ് ആൻഡ് മാസ്റ്റർ (Make Trade & Master) പുസ്തകങ്ങൾ പട് ല ഗവ. ഹയർ സെകൻഡറി സ്‌കൂൾ ലൈബ്രറിയിലേക്ക്‌ കൈമാറി.
 


ഹെഡ്മാസ്റ്റർ പിആർ പ്രദീപ്‌ പുസ്തകങ്ങൾ മുജീബ്‌ പട് ലയിൽ നിന്നും ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ്‌ എച് കെ അബ്ദുർ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ സിഎച് അബൂബകർ, എംഎ മജീദ്‌ സംസാരിച്ചു. മുൻ പിടിഎ വൈസ്‌ പ്രസിഡന്റും മുജീബ്‌ പട്ലയുടെ പിതാവുമായ ശാഫി, അനിത ടീചർ, ഫൈസൽ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. സ്റ്റാഫ്‌ സെക്രടറി പ്രദീപ്‌ കുമാർ‌ നന്ദി പറഞ്ഞു.

Keywords: Kerala,kasaragod,News, Books, Honoured, Books written by Mujeeb Patla handed over to Patla Higher Secondary School Library.

Post a Comment