Join Whatsapp Group. Join now!

നഗരത്തിലെ പഴയകാല വസ്ത്ര വ്യാപാരി ടിഎ അഹ്‌മദ്‌ ഹാജി നിര്യാതനായി

TA Ahmad Haji of Fort Road passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) നഗരത്തിലെ പഴയകാല വസ്ത്ര വ്യാപാരിയും, വ്യാപാരി നേതാവും തബ്ലീഗ് ജമാഅതിൻ്റെ സജീവ പ്രവർത്തകനും പൊതുപ്രവർത്തകനുമായ ഫോർട് റോഡിലെ ആശിഖ് വില്ലയിൽ ടിഎ അഹ്‌മദ്‌ ഹാജി (66) നിര്യാതനായി. വലിയ സൗഹൃദ വലയത്തിനുടമയാണ്. ഫോർട് റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഉപാധ്യക്ഷനും വയോജന സൗഹൃദ സംഘത്തിൻ്റെ പ്രസിഡണ്ടുമായിരുന്നു.
  
Kasaragod, Kerala, News, Obituary, TA Ahmad Haji of Fort Road passed away.

പരേതരായ ടി യു അബ്ദുർ റഹ്‌മാൻ ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: റംല

മക്കൾ: ആശിഖ് ടിഎ (ദുബൈ), റഹിമ, റഫ, റൗല, റസീന, റഈസ.

മരുമക്കൾ: സാജിദ് മംഗ്ളുറു (സഊദി അറേബ്യ), ജാസർ (ദുബൈ), മൻസൂർ (സഊദി അറേബ്യ), മുഹമ്മദ്‌ നീലേശ്വരം (ദുബൈ), ഹഫ്സൽ പട്ല (സഊദി അറേബ്യ), ജുമൈസ ബദ്‌രിയ.

സഹോദരങ്ങൾ: ഡോ. ടിഎ മഹ്‌മൂദ്‌, ടിഎ ഖാലിദ് (പ്രസിഡണ്ട്, ബോംബെ കേരള മുസ്ലിം ജമാഅത്), ജമീല.

ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Kasaragod, Kerala, News, Obituary, TA Ahmad Haji of Fort Road passed away.

Post a Comment