Join Whatsapp Group. Join now!

Book released | സജു മാവറയുടെ 'ഉബുണ്ടു' നോവൽ പ്രകാശനം ചെയ്തു

Saju Mawara's novel 'Ubuntu' released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) മഞ്ചേശ്വരം മീഞ്ച കൃഷി ഓഫീസറായിരുന്ന സജു മാവറയുടെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഉബുണ്ടു' എന്ന നോവൽ പ്രകാശനം ചെയ്തു. പെരിയയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. വത്സൻ പിലിക്കോട്, വിനോദ് കുമാറിന് നൽകി പ്രകാശന കർമം നിർവഹിച്ചു.
  
Kasaragod, Kerala, News, Book, Saju Mawara's novel 'Ubuntu' released.

മൻസൂർ കമ്പാർ പുസ്തകം പരിചയപ്പെടുത്തി. സജു മാവറ, തെയ്യം കലാകാരൻ രാജു നീലേശ്വരം, ബാലചന്ദ്രൻ മാസ്റ്റർ, അഭിജിത്, ലസിജ തിരുവങ്ങാട്, സുമേഷ് നെല്ലിത്തറ, ഉഷാകുമാരി, ബിജിന കമ്പല്ലൂർ, അമർനാഥ് കുണ്ടംകുഴി പ്രസംഗിച്ചു. ശ്രീനിവാസൻ മാണിയേരി സ്വാഗതവും ജലജ കൊടക്കാട് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, News, Book, Saju Mawara's novel 'Ubuntu' released.

Post a Comment