Join Whatsapp Group. Join now!

Handed over wheelchair | പരിയാരം മെഡികല്‍ കോളജിന് എസ്‌വൈഎസ് കണ്ണൂര്‍ ജില്ലാ കമിറ്റി വീല്‍ ചെയറുകള്‍ കൈമാറി

SYS Kannur District Committee handed over wheelchairs to Pariyaram Medical College #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
1 min read
പരിയാരം: (my.kasargodvartha.com) മെഡികല്‍ കോളജിലേക്ക് എസ്‌വൈഎസ് അബൂദബി കണ്ണൂര്‍ ജില്ലാ കമിറ്റി സ്‌പോണ്‍സര്‍ ചെയ്ത പത്ത് വീല്‍ചെയറുകള്‍ പരിയാരം മെഡികല്‍ കോളജിന് കൈമാറി. പരിയാരം മെഡികല്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഐസിഎഫ് പ്രസിഡന്റ് മുസ്ത്വഫ ദാരിമി കടാങ്കോടില്‍ നിന്നും മെഡികല്‍ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് ഏറ്റുവാങ്ങി. പരിയാരം മെഡികല്‍ കോളജില്‍ കൊറോണ അടക്കമുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ എസ്‌വൈഎസ് സാന്ത്വനം പ്രവര്‍ത്തകര്‍ മികച്ച സേവനങ്ങളാണ് നടത്തിയത്. സാന്ത്വന സേവന രംഗത്ത് ഇത് ഏറ്റവും നല്ല മാതൃകയാണെന്നും ചടങ്ങില്‍ സംസാരിച്ച സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.
                   
SYS Kannur District Committee handed over wheelchairs to Pariyaram Medical College, Kerala, Kasaragod, Pariyaram, Kannur,  Medical college, Secretary.

എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രടറി അബ്ദുല്‍ റശീദ് മാസ്റ്റര്‍ നരിക്കോട് അധ്യക്ഷത വഹിച്ചു. എ പി അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, എം വി നാസര്‍ ഹാജി കുപ്പം, അമീര്‍ പഴയങ്ങാടി, അശ്‌റഫ് ഹാജി എളമ്പേരംപാറ, മുഹമ്മദ് കണ്ണപുരം, പി അബ്ദുര്‍ റസാഖ് സൈനി ,അശ്‌റഫ് പാലക്കോട്, ശാഫി പട്ടുവം, മുനീര്‍ പുഴാതി, മുസ്തഫ ഹാജി ചൂട്ടാട്, മഹ് മൂദ് ഹാജിമാട്ടൂല്‍, ഗഫൂര്‍ ഹാജി മുട്ടം മെഡികല്‍ കോളജിലെ ഡെപ്യൂടി സൂപ്രണ്ട് ഡോ. ബി ടി മനോജ്, കാഷ്വാലിറ്റി ഡെപ്യൂടി സൂപ്രണ്ട് ഡോ. വിമല്‍ റോഹന്‍, ആര്‍എംഒ ഡോ. സരിന്‍, നഴ്‌സിങ്ങ് സുപ്രണ്ടുമാരായ ഗീത, എമിലി എന്നിവര്‍ പങ്കെടുത്തു. എസ്‌വൈഎസ് ജില്ലാ സാന്ത്വനം സെക്രടറി മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രടറി സമീര്‍ ചെറുകുന്ന് നന്ദിയും പറഞ്ഞു.

Keywords: SYS Kannur District Committee handed over wheelchairs to Pariyaram Medical College, Kerala, Kasaragod, Pariyaram, Kannur,  Medical college, Secretary. 

You may like these posts

Post a Comment