Join Whatsapp Group. Join now!

Govt Notifications | ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജൂലൈ 14ന്, എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ജൂലൈ 19ന്, അധ്യാപക ഒഴിവ്, വിവിധ അപേക്ഷകള്‍ ക്ഷണിച്ചു; സര്‍കാര്‍ അറിയിപ്പുകള്‍

Government Notifications#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജൂലൈ 14ന് മധൂരില്‍

കാസര്‍കോട്: (www.kasargodvartha.com) മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും നല്‍കുന്നതിനുള്ള ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജൂലൈ 14ന് മധൂര്‍ ഗ്രാമ പഞ്ചായത് ഹാളില്‍ നടക്കും.


യുവ സാഹിത്യ ക്യാംപ് 2022 സൃഷ്ടികള്‍ ക്ഷണിച്ചു

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ യുവ സാഹിത്യ ക്യാംപ് 2022 സൃഷ്ടികള്‍ ക്ഷണിച്ചു. ക്യാംപില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത- മലയാളത്തില്‍) yuvasahithyacamp2022(at)gmail(dot)com ഇ-മെയില്‍ വിലാസത്തിലോ തപാല്‍ മുഖേനയോ അയക്കണം. കവിത 60 വരിയിലും കഥ 8 ഫുള്‍സ്‌കാപ് പേജിലും കവിയരുത്.

മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി ടി പി ചെയ്ത് വയസ്സ് തെളിയിക്കുന്ന സര്‍ടിഫികറ്റിന്റെ കോപി (എസ്എസ്എല്‍സി സര്‍ടിഫികറ്റ്/ആധാര്‍/ വോടര്‍ ഐഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം) ബയോഡാറ്റ എന്നിവ സഹിതം നല്‍കണം. പ്രായപരിധി 18നും 40- നും ഇടയില്‍. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 30. വിലാസം കേരള സംസ്ഥാന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം-695043. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 04994 256219.


സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം നടത്തിയ കഥാമത്സരം വിജയികളെ പ്രഖ്യാപിച്ചു

പി എന്‍ പണിക്കര്‍ അനുസ്മരണാര്‍ഥമുള്ള വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം നടത്തിയ കഥാമത്സരം വിജയികളെ പ്രഖ്യാപിച്ചു. സിനാഷ മായിപ്പാടി ഒന്നാം സ്ഥാനവും, അജേഷ് തോട്ടത്തില്‍ രണ്ടാം സ്ഥാനവും നേടി.


എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ജൂലൈ 19ന്

ജില്ലയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ കാസര്‍കോടുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് അഭിമുഖം ജുലൈ 19ന് നടക്കും. ട്രെയിനീ (റിസെപ്ഷന്‍) യോഗ്യത ഡിഗ്രി / ഇന്‍ഗ്ലീഷ് നല്ലരീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയണം. പ്രായപരിധി 20-30. എക്സിക്യൂടീവ് (ഹെല്‍ത് കെയര്‍) യോഗ്യത ഡിഗ്രി / ഇന്‍ഗ്ലീഷ് അറിയണം. പ്രായപരിധി 20-35. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. (ആണുങ്ങള്‍ മാത്രം). സെയില്‍സ് എക്സിക്യൂടീവ് (സ്പൈസസ് പ്രൊഡ്യൂസര്‍) യോഗ്യത പ്ലസ്ടു. പ്രായപരിധി 18-28.

അഭിമുഖത്തിന് പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10നകം ഓഫീസില്‍ വന്ന് രജിസ്ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9207155700.


കേരള മോടോര്‍ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ അപേക്ഷിക്കണം

കേരള മോടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായി 60 വയസ്സ് പൂര്‍ത്തിയായി വിരമിക്കുന്ന തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ 7 വര്‍ഷം 6 മാസം സേവന കാലയളവും കൃത്യമായി തൊഴിലാളി വിഹിതം അടച്ചിട്ടുണ്ടെങ്കില്‍ പെന്‍ഷന് അര്‍ഹതയുണ്ട്. തൊഴിലാളികള്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതിന്റെ അടുത്തമാസം തന്നെ ജില്ലാ ഓഫീസില്‍ പെന്‍ഷന്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ എക്സിക്യൂടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0467 2205380.


നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപിന് അപേക്ഷ ക്ഷണിച്ചു

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്, ബോടണി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എന്‍ജിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പിജി ഡിപ്ലോമ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. പ്രായപരിധി 27 വയസ്സ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. അതാത് രംഗത്തെ വിദഗ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ടിഫികറ്റും പ്രതിമാസം സര്‍കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷിക്കേണ്ട വെബ്സൈറ്റ് www(dot)careers(dot)haritham.(dot)kerala(dot)gov(dot)in . അവസാന തീയ്യതി ജൂലൈ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0471 2449939.


എം കോം അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി മോഡല്‍ കോളജ് മടിക്കൈ എം കോം (ഫിനാന്‍സ്) ഐ എച്ച് ആര്‍ ഡി ക്വാടയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ് www(dot)ihrdadmissions(dot)org . കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0467 2240911, 8547005068.


അധ്യാപക ഒഴിവ്

പെര്‍ഡാല ഗവ. ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കണക്ക് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 15ന് രാവിലെ 10ന് സ്‌കൂളില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8075707200.
  
Kasaragod, Kerala, News, Government Notifications, Apply, Job, Education.
Keywords: Kasaragod, Kerala, News, Government Notifications, Apply, Job, Education.

Post a Comment