Join Whatsapp Group. Join now!

Iron bars Removed | ആശ്വാസം! പഞ്ചായത് വൈസ് പ്രസിഡന്റ് ഇടപെട്ടു; കുമ്പള ബസ് സ്റ്റാൻഡിൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് അപകട ഭീഷണിയുയർത്തിയ ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി

Iron bars Removed at Kumbla bus stand, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയായി മാറിയിരുന്ന ഇരുമ്പുകമ്പികൾ മുറിച്ചുമാറ്റി. കുമ്പള പഞ്ചായത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.
                                  
News, Kerala, Top-Headlines, Kasaragod, Road, Kumbla bus stand, Iron bars Removed at Kumbla bus stand.

വേഗത നിയന്ത്രിക്കാൻ ഉണ്ടാക്കിയ ഹംപിൽ നിന്നുള്ള ഭാഗമായിരുന്നു ഇരുമ്പുകമ്പികൾ. ഇന്റർലോകും, കോൺക്രീറ്റിന്റെ ഒരു ഭാഗവും ഇളകിയതോടെയാണ് കമ്പി പുറത്ത് വന്നത്. സ്കൂൾ, കോളജ് വിദ്യാർഥികൾ അടക്കം നൂറുകണക്കിന് പേർ കടന്നുപോകുന്ന ബസ് സ്റ്റാൻഡിൽ ശ്രദ്ധിക്കാതെ പോയാൽ കാലിൽ തുളച്ചു കയറാൻ പാകത്തിലായിരുന്നു ഇരുമ്പുകമ്പി പൊങ്ങി നിന്നിരുന്നത്.

വാർത്ത ശ്രദ്ധയിൽ പെട്ടതോടെ നാസിർ മൊഗ്രാൽ ജോലിക്കാരുമായി ബസ് സ്റ്റാൻഡിലെത്തി കമ്പി മുറിച്ചു മാറ്റുകയായിരുന്നു. നടപടി സ്വീകരിച്ച അദ്ദേഹത്തെ വ്യാപാരികളും, യാത്രക്കാരും, വിദ്യാർഥികളും പ്രശംസിച്ചു.

Keywords: News, Kerala, Top-Headlines, Kasaragod, Road, Kumbla bus stand, Iron bars Removed at Kumbla bus stand.
< !- START disable copy paste -->

Post a Comment