Join Whatsapp Group. Join now!

KISA Ifthar | മാനവ മൈത്രിയുടെ വിളംബരമായി കിസ സാംസ്‌കാരിക സാമന്വയത്തിന്റെ ഇഫ്താർ സംഗമം

KISA held an Ifthar meet, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) കിസ സാംസ്‌കാരിക സാമന്വയത്തിന്റെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം മാനവ മൈത്രിയുടെ വിളംബരമായി. കാസർകോട്‌ സിറ്റി ടവറിൽ സംഘടിപ്പിച്ച പരിപാടി മുൻ എംപി പി കരുണാകരൻ ഉദ്‌ഘാടനം ചെയ്‌തു. കിസ ചെയർമാൻ അഡ്വ. സി ശുകൂർ അധ്യക്ഷത വഹിച്ചു. കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി പ്രഭാഷണം നടത്തി.
                    
News, Kerala, Committee, Kasaragod, President, Secretary, Ifthar Meet, Ramadan, KISA Ifthar, KISA held an Ifthar meet.

സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ, അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, ഹകീം കുന്നിൽ, കെ വി കുഞ്ഞിരാമൻ, വി വി രമേശൻ, എം സുമതി, അസീസ് കടപ്പുറം, സിദ്ദീഖ്‌ അലി മൊഗ്രാൽ, എം ഹമീദ്‌ ഹാജി, കെ എ മുഹമ്മദ്‌ ഹനീഫ്‌, സി എ സുബൈർ, സി എൽ ഹമീദ്, ഹാശിം അരിയിൽ, മുജീബ്‌ അഹ്‌മദ്‌ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ മഹ് മൂദ് മുറിയാനാവി സ്വാഗതവും ട്രഷറർ ബിബി ജോസ് നന്ദിയും പറഞ്ഞു.

Keywords: News, Kerala, Committee, Kasaragod, President, Secretary, Ifthar Meet, Ramadan, KISA Ifthar, KISA held an Ifthar meet.
< !- START disable copy paste -->

Post a Comment