Join Whatsapp Group. Join now!

ഗൾഫ് വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ തൊട്ടിയിലെ എം ടി മുഹമ്മദ് ഹാജി നിര്യാതനായി

MT Muhammad Haji of Thotti passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പള്ളിക്കര: (my.kasargodvartha.com 23.02.2022) ഗൾഫ് വ്യാപാര പ്രമുഖനും ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായ പള്ളിക്കര തൊട്ടിയിലെ എം ടി മുഹമ്മദ് ഹാജി (65) നിര്യാതനായി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം.
     
News, Kerala, Kasaragod, Obituary, MT Muhammad Haji, Thotti, MT Muhammad Haji of Thotti passed away.



മുഹമ്മദ് ഹാജിയുടെ മാതാവും പരേതനായ എം ടി അബ്ദുല്ലയുടെ പത്നിയുമായ തൊട്ടി ഹലീമ ഹജ്ജുമ്മ പതിനഞ്ച് ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഏക പുത്രനായിരുന്ന മുഹമ്മദ് ഹാജി, മാതാവിന്റെ മരണശേഷം ശാരീരിക അസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു. അസുഖം ഭേദമായി വരുന്നതിനിടെ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്.

പരേതനായ മെട്രോ മുഹമ്മദ് ഹാജിയോടും തൊട്ടി സാലി ഹാജിയോടുമൊപ്പം ഗൾഫിൽ കച്ചവട രംഗത്ത് സജീവമായിരുന്നു. പള്ളിക്കര തൊട്ടി പ്രദേശങ്ങളിൽ ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായി നിലയുറപ്പിച്ചു. കുടുംബസമേതം മംഗ്ളൂറിലായിരുന്നു താമസം.

ഭാര്യ: ആസിയ.

മക്കൾ: ഡോ. വഹാബ്, വാജിബ് (സോഫ്റ്റ് വെയർ എൻജിനീയർ), വാഹിദ് (എം ബി എ ബിരുദധാരി), നജ്ല, ഹലീമത് നാദില, അലീന

മരുമക്കൾ: ഡോ. ഹാരിസ് അതിഞ്ഞാൽ, ശുഐബ്‌ (മംഗ്ളുറു), ഡോ. ഖമറുന്നീസ, താജുന്നീസ (സോഫ്റ്റ് വെയർ എൻജിനീയർ), സുമയ്യ (എയർ ഹോസ്റ്റസ് ഖത്വർ എയർലൈൻസ്).

ഖബറടക്കം തൊട്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Obituary, MT Muhammad Haji, Thotti, MT Muhammad Haji of Thotti passed away.
< !- START disable copy paste -->

Post a Comment