Join Whatsapp Group. Join now!

ഡിസിസി മുൻ വൈസ് പ്രസിഡണ്ട് മുളിയാറിലെ പത്മാവതി അമ്മ മേലത്ത് നിര്യാതയായി

Padmavathi Amma of Muliyar passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 19.01.2022) ഡിസിസി മുൻ വൈസ് പ്രസിഡണ്ട് പെരിയ വീട്ടിൽ പത്മാവതി അമ്മ മേലത്ത് (83) നിര്യാതയായി. കാസർകോട് മാർകെറ്റിംഗ് സൊസൈറ്റി പ്രസിഡണ്ടും ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. കെപിസിസി മുൻ ജനറൽ സെക്രടറിയും സ്വാതന്ത്ര സമര സേനാനിയും മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പരേതനായ മേലത്ത് നാരായണൻ നമ്പ്യാർ ഭർത്താവാണ്.
  
Padmavathi Amma of Muliyar passed away



പരേതരായ മാവില രാമൻ നമ്പ്യാർ - പെരിയ നാരായണി അമ്മ ദമ്പതികളുടെ മകളാണ്.

മക്കൾ: അഡ്വ. രാമചന്ദ്രൻ നായർ, രാഗിണി, വിജയലക്ഷ്മി, ചന്ദ്രലേഖ, ശാന്തിനി, ഡോ. ഹരിനാരായണൻ.

മരുമക്കൾ: ഡോ. വിജയ, അഡ്വ. രാജഗോപാൽ, കെ കെ ചന്ദ്രൻ (മുൻ ഡി എഫ് ഒ), കെ പി കുമാരൻ നായർ

(മുളിയാർ ബ്ലോക് കോൺഗ്രസ് മുൻ പ്രസിഡണ്ട്), സുരേശ് ബാബു, ഷൈനി (നെഹ്റു കോളേജ് അധ്യാപിക).

സഹോദരങ്ങൾ: പെരിയ ബാലകൃഷ്ണൻ നായർ, പീതാംബരൻ നായർ, പരേതരായ ദാമോദരൻ നായർ, കാർത്യായനി അമ്മ, രുഗ്മിണി അമ്മ, കമലാക്ഷി അമ്മ.

വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാനത്തൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Keywords: Kerala, Kasaragod, News,Obituary, Muliyar, Padmavathi Amma of Muliyar passed away.

Post a Comment