Join Whatsapp Group. Join now!

പ്രവാസി ഗൃഹനാഥന്റെ മരണം നാടിന് തേങ്ങലായി

Expatriate passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുത്തിഗെ: (my.kasargodvartha.com 01.01.2022) മത, സാമൂഹ്യ, സുന്നി സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്ന കന്തലിലെ മജീദിന്റ (49) ആകസ്മിക നിര്യാണം നാടിന് തേങ്ങലായി. ദീർഘ കാലം അബുദബിയിൽ പ്രവാസിയായിരുന്നു. കുഴഞ്ഞുവീണ് വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
 
Expatriate passed away

അബുദബിയിലെ സുന്നീ സംഘടനകളിൽ നിറ സാന്നിധ്യവും മുഹിമ്മാത്ത് അബുദബി സെക്രടറിയുമായിരുന്നു. കാരുണ്യ പ്രവർത്തന മേഖലയിൽ മുന്നിട്ടുനിന്ന വ്യക്തിയായിരുന്നു.

ഭാര്യ: നസീമ മച്ചംപാടി.

മക്കൾ: മുഹമ്മദ്‌ നാസിം, ഹവ്വാ നിസ്മ, നജാ ഫാത്വിമ (മൂവരും മുഹിമ്മാത് സ്‌കൂൾ വിദ്യാർഥികൾ).

സഹോദരങ്ങൾ: ആദംകുഞ്ഞി, അബ്ദുല്ല, മൊയ്‌തീൻ കുഞ്ഞി, അബ്ദുല്ലത്വീഫ്, റുഖ്‌യ, മൈമൂന, സകീന, നിസ.

കന്തൽ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി. മുഹിമ്മാതിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങളും കന്തൽ ജുമാ മസ്ജിദിൽ നടന്ന നിസ്കാരത്തിന് കന്തൽ സൂപ്പി മദനിയും നേതൃത്വം നൽകി.

സുന്നി സംഘടനാ നേതാക്കളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, സയ്യിദ് ഹാമിദുൽ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, ഫൈസി പുത്തിഗെ, അബ്ദുൽ വാഹിദ് സഖാഫി, അബ്ദുൽ ഖാദർ മുസ്‌ലിയാർ ഷേണി തുടങ്ങിയവർ വീട് സന്ദർശിച്ച് അനുശോചിച്ചു.

Keywords: Kerala, News, Kasaragod, Puthige, Death, Obituary, Kanthal, Majeed, Expatriate passed away.
< !- START disable copy paste -->

Post a Comment