Join Whatsapp Group. Join now!

ടിഫാ വീകിലി ഫുട്‍ബോൾ സീസൻ 8; ഫൈറ്റേർസ് ചാംപ്യന്മാർ; എം എസ് ബശീറിനെ സ്വർണപതക്കം നൽകി ആദരിച്ചു

Tifa Weekly Football Season 8; Fighters Champions, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (my.kasargodvartha.com 19.12.2021) തളങ്കര പ്രദേശത്തുകാരുടെ കൂട്ടായ്മയായ തളങ്കര ഇന്റർനാഷനൽ ഫുട്ബോൾ അസോസിയേഷന്റെ ടിഫാ വീകിലി സീസൻ എട്ടിൽ ടിഫാ ഫൈറ്റേർസ് ചാംപ്യന്മാരായി. ഫൈനൽ മത്സരത്തിൽ മുബാരിശ് നേടിയ ഗോളിലൂടെ ടിഫാ ടസ്‌കേർസിനെ പരാജയപ്പെടുത്തിയാണ് ഫൈറ്റേർസ് കിരീടം നേടിയത്. ടൂർണമെന്റിലെ മികച്ച താരമായി ടിഫാ ടസ്‌കേർസിലെ ആസിഫിനെ തെരഞ്ഞെടുത്തു.
              
News, World, Sports, Committee, Tifa, Foot Ball, Dubai, UAE, Tifa Weekly Football Season 8; Fighters Champions.

ചടങ്ങിൽ, ഫുട്‍ബോളിന് നൽകിയ മഹത്തായ സംഭാവനകൾക്ക് മുൻ ഇൻഡ്യൻ സ്‌കൂൾ താരം എം എസ് ബശീറിനെ സ്വർണപതക്കം നൽകി ആദരിച്ചു. ശെയ്ഖ് അഹ്‌മദ് കുഞ്ഞി കെ കെ പുറം പതക്കം കൈമാറി. മുൻ നാഷനൽ സ്പോർട്സ് ക്ലബ് താരം ഹമീദ് രാജേഷ് ഖന്ന ഷാൾ അണിയിച്ചു. റഹ്‌മാൻ മീശ, മുഹമ്മദലി നെല്ലിക്കുന്ന് സംബന്ധിച്ചു.

ശാൻ കൊച്ചി, ബശീർ കല, ജലാൽ തായൽ, ബശീർ സുറുമി, അശ്‌റഫ് സീനത്, സഫാത് പള്ളിക്കാൽ, നൗശാദ് ഉട്ടി, അർശാദ്, ത്വൽഹത്, അസ്‌ലം, ഹാശിം വെൽഫിറ്റ്, സുബൈർ പള്ളിക്കാൽ, സുബൈർ അബ്ദുല്ല, ശാഫി പള്ളം, സലീം തെരുവത്ത്, ആസിഫ് ഇഖ്ബാൽ, മജീദ് ചൂരി, ഹാരിസ് ബ്ലേസ്‌, ഹൈദർ പോക്കർ, ഫൈസൽ കോളിയാട്, അബ്ദുർ റഹ്‌മാൻ ബ്ലൈസ്‌ തുടങ്ങിയവർ സംബന്ധിച്ചു.


Keywords: News, World, Sports, Committee, Tifa, Foot Ball, Dubai, UAE, Tifa Weekly Football Season 8; Fighters Champions.
< !- START disable copy paste -->

Post a Comment