Join Whatsapp Group. Join now!

എയിംസ് ജനകീയ കൂട്ടായ്മയുടെ കാസർകോട് മുൻസിപൽ കമിറ്റി നിലവിൽ വന്നു; സമരം വിജയം വരിക്കുമെന്ന് ഖാദർ മാങ്ങാട്

Kasargod Municipal Committee of Kasaragod AIIMS Community formed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 13.12.2021) എയിംസ് സമരം വിജയം കാണുമെന്നും ജനകീയ സമരം വിജയിച്ച ചരിത്രം മാത്രമേ ലോകത്തുള്ളൂവെന്നും ചുരുങ്ങിയ സമരക്കാർ ചേർന്ന് വലിയ വിജയങ്ങൾ നേടിയിട്ടുണ്ടെന്നും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലറും എഴുത്തുകാരനുമായ ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു. ടൗൺ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ കാസർകോട് മുൻസിപൽ മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  
Kasaragod, Kerala, News, Health, AIIMS, Kasargod Municipal Committee of Kasaragod AIIMS Community formed.





സെക്രടറിയേറ്റ് മാർച് വൻ വിജയമാക്കാനും സമരം കൂടുതൽ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. നഗരസഭ കൗൺസിലർ രഞ്ജിത മോഹൻദാസ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ചക്കര, അശ്വിനി ജി നായിക്, വിമല ശ്രീധർ, സുമയ്യ മൊയ്‌തീൻ, ഹാഫില ബശീർ, സുബൈർ പടുപ്പ്, ആർ ഗംഗാധരൻ, ശാഫി കല്ല് വളപ്പിൽ, ആനന്ദൻ പെരുമ്പള, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഹരീഷ് ചന്ദ്ര തുളു, ജസ്സി മഞ്ചേശ്വരം, സലീം സന്ദേശം ചൗക്കി, ശരീഫ് മുഗു, ഹസൈനാർ തോട്ടുംഭാഗം, ഉസ്മാൻ കടവത്ത്, ബശീർ കൊല്ലമ്പാടി, ശരീഫ് സാഹിബ്, അജിത് കുമാർ കാസർകോട്, ഹമീദ് ചേരങ്കൈ, ശാഫി അണങ്കൂർ സംസാരിച്ചു.

എയിംസ് കൂട്ടായ്മക്ക് വേണ്ടി റിയാസ് ഈരാറ്റുപേട്ട രചിച്ച് ശാഫി കല്ല് വളപ്പിലും ഹമീദ് ചേരങ്കൈയും ചേർന്ന് നിർമിച്ച വീഡിയോ ആൽബം ഖാദർ മാങ്ങാട് റിലീസ് ചെയ്തു. കുഞ്ഞുഭായി പടന്നയും സുബൈദ തൃക്കരിപ്പൂരും ചേർന്നാണ് പാടിയിരിക്കുന്നത്. ഗായികയെ നാസർ ചെർക്കളം ഷാൾ അണിയിച്ച് ആദരിച്ചു.

മുൻസിപൽ കമിറ്റി ഭാരവാഹികൾ: അഡ്വ. വി എം മുനീർ (മുഖ്യരക്ഷാധികാരി), കൗൺസിലർമാർ (രക്ഷാധികാരികൾ), ശാഫി കല്ല് വളപ്പിൽ (ചെയർമാൻ), രാജേഷ് വിശ്വനാഥൻ, ഹസൻ പതിക്കുന്ന്, ഉസ്മാൻ കടവത്ത്, കംപ്യൂടെർ മൊയ്‌തീൻ, ബശീർ കൊല്ലമ്പാടി, ശാഫി അണങ്കൂർ (വൈസ് ചെയർമാൻമാർ), അജിത് കുമാർ കാസർകോട് (ജനറൽ കൺവീനർ), താജുദ്ദീൻ ചേരങ്കൈ, അബ്ദുർ റഹ്‌മാൻ നെല്ലിക്കുന്ന്, ഉസ്മാൻ പള്ളിക്കാൽ, റിയാസ് പടിഞ്ഞാർ, മുസ്ത്വഫ ചേരങ്കൈ (കൺവീനർമാർ), ശരീഫ് സാഹിബ് (ട്രഷറർ).


Keywords: Kasaragod, Kerala, News, Health, AIIMS, Kasargod Municipal Committee of Kasaragod AIIMS Community formed.


< !- START disable copy paste -->

Post a Comment