Join Whatsapp Group. Join now!

ദുബൈ കെ എം സി സി രക്തദാന ക്യാംപ് സംഘടിപ്പിച്ചു; പ്രവാസി സമൂഹത്തിന് യുഎഇ നൽകുന്ന കരുതൽ വിലമതിക്കാനാവാത്തതെന്ന് കല്ലട്ര മാഹിൻ ഹാജി

Dubai KMCC organized blood donation camp#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (my.kasargodvartha.com 05.12.2021) പ്രവാസി സമൂഹത്തിന് യുഎഇ ഭരണകൂടം നൽകുന്ന കരുതൽ വിലമതിക്കാനാവാത്തതാണെന്ന് കാസർകോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. യുഎഇ യുടെ 50-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റി ലത്വീഫ ആശുപത്രിയിൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   
Gulf, News, President, Secretary, Dubai, KMCC, KMCC Dubai, Blood Donation, Dubai KMCC organized blood donation camp.



വിദേശികളെ യുഎഇ യുടെ സ്വന്തക്കാരായി കണ്ട് സ്വദേശികൾക്ക് നൽകുന്ന കരുതലും പരിരക്ഷയും മാതൃകയാണെന്നും പ്രവാസി മലയാളികളുൾപെടുന്ന ഇൻഡ്യൻ സമൂഹത്തിന് യുഎഇ ഭരണാധികാരികൾ നൽകുന്ന സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ലെന്നും ഇവിടത്തെ ഭരണാധികാരികളെ മുക്തകണ്ഠം അഭിനന്ദിക്കുന്നുവെന്നും കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. യുഎഇ യോടൊപ്പം നിന്ന് കെഎംസിസി പോലുള്ള സംഘടനകൾ നടത്തുന്ന രക്തദാന ക്യാംപുകൾ ഏറെ അഭിനന്ദനകരവും ഈ രാജ്യത്തോട് പ്രവാസി സമൂഹം കാണിക്കുന്ന സ്നേഹവായ്പുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. കെ എം സി സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ് യദ്ദീൻ, യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ അശ്‌റഫ് എടനീർ, ഹസൈനാർ ഹാജി എടച്ചാക്കൈ, മുസ്ത്വഫ തിരൂർ, ഹംസ തൊട്ടി, എം എ മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീൽ, കെ പി എ സലാം, മുഹമ്മദ് ബിൻ അസ്ലം, ഹനീഫ ടി ആർ മേൽപറമ്പ്, റശീദ് ഹാജി കല്ലിങ്കാൽ, സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാനചേരി, അശ്‌റഫ് പാവൂർ, അബ്ബാസ് കെ പി ഫൈസൽ പട്ടേൽ, ഡോ. ഇസ്മാഈൽ, സിദ്ദീഖ് ചൗക്കി, ഇബ്രാഹിം ബേരിക്ക, ശബീർ കൈതക്കാട്, സഫിയ മൊയ്‌തു, നാസിയ ശബീർ, ആഇശ മുഹമ്മദ്, സാജിദ ഫൈസൽ, റിയ സലാം പ്രസംഗിച്ചു. അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.


Keywords: Gulf, News, President, Secretary, Dubai, KMCC, KMCC Dubai, Blood Donation, Dubai KMCC organized blood donation camp.

< !- START disable copy paste -->

Post a Comment