സീതാംഗോളി: (my.kasargodvartha.com 08.11.2021) നിരവധി തവണ അപകടങ്ങൾക്ക് ഇടയാക്കിയ റോഡരികിലെ കാടും മരങ്ങളും മറ്റും വെട്ടിമാറ്റണമെന്ന നാട്ടുകാരുടെ അഭ്യർഥന പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും ഗൗനിച്ചില്ലെന്ന് പരാതി. ഇതോടെ ഒരു കൂട്ടം യുവാക്കൾ രംഗത്തിറങ്ങി മുഗുറോഡ് മുതൽ സീതാംഗോളി വരെ റോഡിരികിലെ കാട് വെട്ടിത്തെളിച്ചു.
മുഗുറോഡ് ചലെഞ്ച് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകരാണ് ശ്രമദാനമായി റോഡും പരിസരവും വൃത്തിയാക്കിയത്. ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ രാത്രി എട്ടുമണി വരെ 12 മണിക്കൂർ നേരമാണ് ക്ലബ് പ്രവർത്തകർ ഇതിനായി പരിശ്രമിച്ചത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് അപകടമാണ് മുഗുറോഡിൽ നടന്നത്. കാടും മരങ്ങളും വളർന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതിനുപുറമെ ഈ കാടിനകത്തത് മാലിന്യം നിക്ഷേപിക്കുന്നതായും നാട്ടുകാർ പറയുന്നു. ഈ പാതയിൽ ചെറിയപാലം അടക്കം തകർന്നിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് മുഗുറോഡിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചതോടെയാണ് യുവാക്കൾ ഇറങ്ങിത്തിരിച്ചത്. അധികൃതർ ഫൻഡില്ലെന്നാണ് പറയുന്നതെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
പ്രവർത്തനങ്ങൾക്ക് ഹാരിസ് മുഗുറോഡ്, ശാഹുൽ ഹമീദ്, മുനീർ, ശംസീർ, കബീർ, ശാബിൽ, സലീം, ജലീൽ, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
Keywords: Kerala, Kasaragod, News, Seethangoli, Road, Arts and Sports Club, Young men cut down the bushes on the roadside.< !- START disable copy paste -->
റോഡിരികിൽ കാടുവളർന്ന് അപകടങ്ങൾ തുടർക്കഥയായി; അധികൃതരും കയ്യൊഴിഞ്ഞതോടെ യുവാക്കൾ രംഗത്തിറങ്ങി; റോഡ് വൃത്തിയായി
Young men cut down the bushes on the roadside #കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ