Join Whatsapp Group. Join now!

മൊഗ്രാലിലെ ഇശൽ പൈതൃകം സംരക്ഷിക്കാൻ മാപ്പിളകലാ പഠനകേന്ദ്രം പുനസ്ഥാപിക്കണമെന്ന് തനിമ കലാ സാഹിത്യ വേദി; കുമ്പള ചാപ്റ്റർ കമിറ്റി നിലവിൽ വന്നു

Thanima Kala Sahitya Vedi demands for Mappila arts study center in Mogral#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 22.11.2021) മൊഗ്രാൽ പ്രദേശത്തെ ഇശൽ പൈതൃകം സംരക്ഷിക്കാൻ മാപ്പിള കലാ പഠന ഗവേഷണ ഉപകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് തനിമ കലാ സാഹിത്യ വേദി കുമ്പള ചാപ്റ്റർ രൂപീകരണ യോഗം ആവശ്യപ്പെട്ടു. 2010 ലാണ് മൊഗ്രാലിൽ മാപ്പിള കലാ പഠന ഗവേഷണ ഉപകേന്ദ്രം സർകാർ സ്ഥാപിച്ചത്. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിന്റെ ഉപകേന്ദ്രമായാണ് അന്ന് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.

Committee, Kasaragod, Kerala, News, Secretary, Mappila,  Thanima Kala Sahitya Vedi demands for Mappila arts study center in Mogral.

ഇതിൻറെ കീഴിൽ ഒട്ടനവധി മാപ്പിള കലാ- സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. മൊഗ്രാലിന്റെ മാപ്പിളപ്പാട്ട് കാവ്യ സംസ്കാരത്തിൻറെ പൈതൃകം സംരക്ഷിക്കാനും, മഹത്തായ പാരമ്പര്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും, പഠനങ്ങളും ഗവേഷണങ്ങളും നടത്താനുമായിരുന്നു സ്ഥാപനത്തിൻറെ ലക്ഷ്യം. എന്നാൽ 2015 ൽ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നുവെന്നും യോഗം പ്രസ്താവിച്ചു.

ജില്ലാ പ്രസിഡണ്ട് അബു ത്വാഈ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ശിഹാബ് മാസ്റ്റർ, ലത്വീഫ് കുമ്പള, മാഹിൻ മാസ്റ്റർ, അബ്ദുല്ല കുഞ്ഞി ഖന്ന, അക്ബർ പെർവാഡ്, എം എ അബ്ദുർ റഹ്‌മാൻ സുർത്തിമുല്ല, മുഹമ്മദ് സ്മാർട്, ഇസ്മാഈൽ മൂസ, ഹസൻ കൊപ്പളം, എം എ മൂസ, മനാഫ് എൽ ടി, റിയാസ് കരീം സംബന്ധിച്ചു. ഹമീദ് കാവിൽ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: മുഹമ്മദ് സ്മാർട് (പ്രസിഡണ്ട് ), ഹമീദ് കാവിൽ, എം എം മൂസ (വൈസ് പ്രസിഡന്റുമാർ) ശിഹാബ് മാസ്റ്റർ (ജന. സെക്രടറി), ലത്വീഫ് കുമ്പള, റിയാസ് കരീം (സെക്രടറി).

Keywords: Committee, Kasaragod, Kerala, News, Secretary, Mappila,  Thanima Kala Sahitya Vedi demands for Mappila arts study center in Mogral.

Post a Comment