Join Whatsapp Group. Join now!

ശാകിറ മുഹമ്മദ് കുഞ്ഞിയുടെ 'ഹബീബ് (സ) നെ തേടി' പുസ്തകം പ്രകാശനം ചെയ്‌തു

Shakira Muhammad Kunhi's book released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (my.kasargodvartha.com 05.11.2021) മുഹമ്മദ് നബിയെ ആസ്പദമാക്കി ശാകിറ മുഹമ്മദ് കുഞ്ഞി രചിച്ച 'ഹബീബ് (സ) നെ തേടി' എന്ന പുസ്തകം കോഴിക്കോട് നോളജ് സിറ്റിയിൽ നടന്ന 100 കവികളുടെ സംഗമത്തിൽ വെച്ച്‌ പ്രകാശനം ചെയ്തു. അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്ടർ സയ്യിദ് ഫസൽ തങ്ങൾക്ക് പുസ്തകത്തിൻ്റെ കോപി നൽകി ഐ സി എഫ് കുവൈറ്റ് നാഷനൽ ജനറൽ സെക്രടറിയും നോളജ് സിറ്റി ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസറുമായ അഡ്വ. തൻവീർ പ്രകാശനം നിർവഹിച്ചു.

   
Kozhikode, Kerala, News, Book Release, Book, Shakira Muhammad Kunhi's book released.



പരേതനായ ആറങ്ങാടിയിലെ എം യൂസുഫ് ഹാജിയുടെ മകളാണ് ശാകിറ. ബോവിക്കാനത്തെ മുഹമ്മദ്കുഞ്ഞി ഭർത്താവാണ്. കംപ്യൂടെർ സയൻസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ പി എച് ഡി നേടിയിട്ടുണ്ട്. മുഹമ്മദ് നബിയോടുള്ള അടങ്ങാത്ത പ്രണയമാണ് 'ഹബീബ് (സ) നെ തേടി' പുസ്തകം പറയുന്നത്. പ്രവാചക സ്വപ്‌ന ദർശനത്തിന് വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശവും അതിന് വേണ്ടിയുള്ള കഠിനമായ പരിശ്രമങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. പ്രവാചക ദർശനത്തിന് മനസും ശരീരവും എങ്ങനെ പാകപ്പെടുത്തണമെന്നതും പുസ്തകം പറഞ്ഞുതരുന്നു.

വേദിയിൽ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, കവികളായ കൽപറ്റ നാരായണൻ, ആലംകോട് ലീലാകൃഷ്ണൻ, അലിഫ് ഗ്ലോബൽ സ്കൂൾ ചീഫ് ഡയറക്ടർ അലിക്കുഞ്ഞി മുസ്ല്യാർ വായാട് തുടങ്ങിയവർ സംബന്ധിച്ചു.


Keywords: Kozhikode, Kerala, News, Book Release, Book, Shakira Muhammad Kunhi's book released.

< !- START disable copy paste -->

Post a Comment