കാസർകോട്: (my.kasargod.varthacom 16.11.2021) മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് 2009 നവംബർ 15ന് കാസർകോട് പുതിയ ബസ്റ്റാൻഡ് പരിസരത്ത് നൽകിയ സ്വീകരണ സമ്മേളനത്തിനിടെ പൊലീസ് വെടിവെപ്പിനെ തുടർന്ന് മരിച്ച കൈതക്കാട്ടെ ശഫീഖിന്റെയും കൊല്ലപ്പെട്ട ആരിക്കാടി കടവത്തെ അസ്ഹറിന്റെയും ഓർമ ദിനത്തിന്റെ ഭാഗമായി മുസ്‌ലിം യൂത് ലീഗിന്റെ നേതൃത്വത്തിൽ ഇരുവരുടെയും ഖബറിടത്തിൽ പ്രാർഥന സദസുകൾ സംഘടിപ്പിച്ചു.
കൈതക്കാട് ശഫീഖിന്റെ ഖബറിടത്തിൽ ജലീൽ ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ യോഗം യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീർ ഉദ്ഘാടനം ചെയ്തു. ടി എസ് നജീബ് അധ്യക്ഷത വഹിച്ചു. സലീൽ പടന്ന സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ സെക്രെടറി വി കെ ബാവ അനുസ്മരണ പ്രഭാഷണം നടത്തി. അസീസ് കളത്തൂർ, സഹീർ ആസിഫ്, എം സി ശിഹാബ് മാസ്റ്റർ, എം പി നൗശാദ്, എ ജി സി സംശാദ്, പി വി മുഹമ്മദ് അസ്ലം, സത്താർ വടക്കുമ്പാട്, ലത്വീഫ് നീലഗിരി, പൊറായിക്ക് മുഹമ്മദ് സലാം ഹാജി, നിസാം പട്ടേൽ, എസ് സി ശബീർ പടന്ന, സാജിത് കൈതക്കാട്, റാശിദ് പടന്ന, അഷ്കർ പി പി, ശരീഫ് മാടക്കൽ, അബ്ദുല്ല കൈതക്കാട്, റാശിദ് മക്കോട്, അബ്ദുല്ല എം, നിസാം കൈതക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
ആരിക്കാടി കടവത്ത് അസ്ഹറിന്റെ ഖബറിടത്തിൽ സയ്യിദ് ഹാദി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. അശ്‌റഫ് എടനീർ, അശ്‌റഫ് കർള, എം പി ഖാലിദ് കടവത്ത്, ശഫീഖ് ഹിമമി, പള്ളികുഞ്ഞി കടവത്ത്, മുഹമ്മദ് കുഞ്ഞി കടവത്ത്, മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Rememberance, Prayers, Muslim Youth League organizes prayer meeting and remembrance on Shafiq and Azhar Memorial Day.< !- START disable copy paste -->
You are here
ശഫീഖ്, അസ്ഹർ ഓർമ ദിനത്തിൽ മുസ്‌ലിം യൂത് ലീഗ് പ്രാർഥന സദസും അനുസ്മരണവും സംഘടിപ്പിച്ചു
- Tuesday, November 16, 2021
- Posted by Desk Delta
- 0 Comments
Desk Delta
NEWS PUBLISHER
No comments: