Join Whatsapp Group. Join now!

സി ബി അബ്ദുല്ല ഹാജിയുടെ ഓർമകളുമായി മുസ്ലിം ലീഗ് അനുസ്‌മരണ സംഗമം സംഘടിപ്പിച്ചു

ചെങ്കള: (my.kasargodvartha.com 10.11.2021) ചെങ്കള വാർഡ് മുസ്ലിം ലീഗ് കമിറ്റി സി ബി അബ്ദുല്ല ഹാജിയുടെ ചരമ വാർഷിക ദിനത്തിൽ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രടറി അബ്ദുല്ല കുഞ്ഞി ചെർക്കള ഉദ്‌ഘാടനം ചെയ്തു.

Muslim League organized a memorial meeting in memory of CB Abdullah Hajiമത, രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് മാതൃകാപരമായ ജീവിതം സമർപിച്ച നിസ്വാർഥ സേവകനായിരുന്നു സി ബി അബ്ദുല്ല ഹാജിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ പ്രവർത്തകരെ പാർട്ടിയിൽ പിടിച്ചു നിർത്തുന്നതിനും ഒരു വേള വലിയ അക്രമത്തിൽ കലാശിക്കേണ്ട പ്രശ്നങ്ങൾ ഉണ്ടാകാറുള്ള ഘട്ടങ്ങളിലൊക്ക അദ്ദേഹത്തിന്റെ പുഞ്ചിരിയോടെയുള്ള ഇടപെടൽ കാരണം രമ്യതയിൽ എത്തിക്കാൻ കഴിഞ്ഞതൊക്കെ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ് എന്നും അദ്ദേഹം അനുസ്മരിച്ചു.

മുൻ കാസർകോട് ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എച് മുഹമ്മദ്‌ കുഞ്ഞി ചായിന്റടി അനുസ്മരണ പ്രഭാഷണം നടത്തി. സി ബി അബ്ദുല്ല ഹാജിയുമായി ദീർഘ കാലം ഒന്നിച്ചു പ്രവർത്തിച്ച അനുഭവങ്ങൾ അദ്ദേഹം പങ്കു വെച്ചു. ഒരു കരാറുകാരനായിരുന്ന അദ്ദേഹം എല്ലാം ഉപേക്ഷിച്ചു പാർടിയുടെ വളർചയ്ക്കും സമുദായ നന്മയ്ക്കും വേണ്ടി മാത്രം പ്രവർത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം സ്മരിച്ചു.

സി ബി അബ്ദുല്ല ഹാജിയുടെ സ്മരണിക മുസ്‌ലിം ലീഗ് ജില്ലാ സെക്രടറി മൂസ ബി ചെർക്കള, പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ജലീൽ എരുതുംകടവിനു നൽകി പ്രകാശനം ചെയ്തു. സി ബി അബ്ദുല്ല ഹാജിയുടെ കൂടെ 10 വർഷക്കാലം പഞ്ചായത്ത്‌ മുസ്‌ലിം ലീഗിനെ നയിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യം ഉണ്ടെന്ന് മൂസ ബി അഭിപ്രായപ്പെട്ടു.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമിറ്റിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം സ്ഥാപിക്കാൻ കഴിഞ്ഞത് സിബിയുടെ നിശ്ചയ ദാർഡ്യം കൊണ്ട് തന്നെയാണെന്നും, പഞ്ചായത്തിലും കാസർകോട് മണ്ഡലത്തിലും മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വളർചയ്ക്കും പാർടിയുടെ മുഖപത്രമായ ചന്ദ്രികയുടെ പ്രചാരണത്തിനും ഏറെ കഠിനാധ്വാനം ചെയ്ത വ്യക്തിയായിരുന്നു സി ബി യെന്നും അദ്ദേഹം പറഞ്ഞു.

തികഞ്ഞ മതനിഷ്ഠയോടെ ജീവിച്ച സി ബി അബ്ദുള്ള ഹാജി നാല് പതിറ്റാണ്ട് കാലം ചെങ്കള ജമാഅത്ത് സെക്രടറി, ഹജ്ജ് കമിറ്റി മെമ്പർ, പഞ്ചായത്ത് ബോർഡ്‌ പ്രസിഡണ്ടുമൊക്കെയായി അദ്ദേഹം സമസ്തയുടെയും പോഷക സംഘടനകളുടെയും വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും സ്വന്തം സ്ഥലം വിട്ട് നൽകി, അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ജൂനിയർ കോളജ് ചെങ്കളയിൽ സ്ഥാപിക്കുകയും അതിന്റെ നടത്തിപ്പിനായി നേതൃത്വം നൽകി വരികയും രോഗ ശയ്യയിലായ അന്ത്യ നിമിഷം പോലും ഈ ദീനി സ്ഥാപനത്തിന്റ വളർച മാത്രമായിരുന്നു സി ബി യുടെ ചിന്ത യെന്നും അദ്ദേഹത്തിന്റെ ഭൗതിക സമ്പാദ്യം എന്നത് ശൂന്യമായിരുന്നുമെന്നും മൂസ ബി ചെർക്കള സ്മരിച്ചു.

ബി എം എ ഖാദർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ജലീൽ എരുതുംകടവ്, ജനറൽ സെക്രടറി നാസർ ചായിന്റടി, കെ എം സി സി സൗദി നാഷനൽ കമിറ്റി സെക്രടറി സി എം എ ഖാദർ, മുസ്ലിം ലീഗ് പഞ്ചായത്ത്‌ ഭാരവാഹികളായ

ടി എം അബ്ബാസ് ബേവിഞ്ച, ഇഖ്ബാൽ ചേരൂർ, ടി എം സമീർ, പ്രവാസി ലീഗ് ജില്ലാ സെക്രടറി എ എം ഖാദർ ഹാജി, സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുൽഖാദർ മൗലവി, എസ് എം എഫ് ജില്ലാ സെക്രടറി എം എ എച് മഹമൂദ് ഹാജി, എം എം മുഹമ്മദ്‌ കുഞ്ഞി ഹാജി, യൂത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് തായൽ, പഞ്ചായത്ത്‌ ബോർഡ്‌ പ്രസിഡന്റ്‌ ഖാദർ ബദ്രിയ, ബ്ലോക് പഞ്ചായത്ത്‌ മെമ്പർ ഹനീഫ് പാറ, യൂത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എം നൗശാദ്, സെക്രടറി ഹാരിസ് ബേവിഞ്ച, വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ സി ബി ലത്വീഫ്, മുഹമ്മദ്‌ കുഞ്ഞി കടവത്ത്, അബ്ദുൽ ഖാദർ സിദ്ധ, എ എം മൊയ്‌തീൻ, കെ പി മഹമൂദ്, സലാം മേനങ്കോട്, എ എം അബൂബകർ, സി എം എ മാലിക്, നിശാദ് ചെങ്കള, അശ്ഫർ ചേരൂർ, എം അബ്ദുൽഖാദർ, ആമു തായൽ, സുനൈഫ് എം എ എച്, മഅറൂഫ് ബദ്രിയ, നിഹാദ് ബദ്രിയ, സഫീർ ബാവ, നവാസ് പീടിക, സിനാൻ സി ബി, മൊയ്‌ദീൻ കൊവ്വൽ തുടങ്ങിയവർ സംബന്ധിച്ചു. ഹാരിസ് ദാരിമി പ്രാർഥന സദസിന് നേതൃത്വം നൽകി. സുബൈർ എം എ സ്വാഗതവും മുനവ്വിർ പീടിക നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, News, Chengala, Muslim League organized a memorial meeting in memory of CB Abdullah Haji.

Post a Comment