കുമ്പള: (my.kasargodvartha.com 11.11.2021) എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിർമിക്കുന്ന 'പോസിറ്റീവ്' ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി എച് സിയിൽ കാസർകോട് ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അശ്‌റഫ് കർള സ്വിച് ഓൻ കർമം നിർവഹിച്ചു.
അഭിനയിക്കുന്നവർ ഭൂരിഭാഗവും കുമ്പള സി എച് സിയിലെ ജീവനക്കാരാണ്. എച് ഐ വി / എയ്ഡ്സ് ബാധിതരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം ഗോപി കുറ്റിക്കോലും കഥ, തിരക്കഥ, സംഭാഷണം കുമാരൻ ബി സിയും, ക്യാമറ, എഡിറ്റിംഗ് ഫാറൂഖ് ഷിറിയയും സംഗീതം സുരേഷ് പണിക്കറും നിർവഹിക്കുന്നു. ആശയം ഹെൽത് സൂപെർവൈസർ ബി അശ്രഫിന്റേതാണ്.
മെഡികൽ ഓഫീസർ ഡോ. കെ ദിവാകരറൈ, ബി അശ്‌റഫ്, ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ കെ എസ് രാജേഷ്, സി സി ബാലചന്ദ്രൻ, ഹെഡ് നഴ്സ് സുധ, സ്റ്റാഫ് നഴ്സ് സജിത, സീനിയർ ക്ലർക് രവികുമാർ, വിൽഫ്രഡ്, മസൂദ് ബോവിക്കാനം, മോഹിനി, അമൽരാജ്, റിംസാൻ റാസ്, രാജേന്ദ്രൻ, സോമയ്യ, നാസർ നെപ്ട്യൂൺ എന്നിവരാണ് വേഷമിടുന്നത്. ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് റിലീസ് ചെയ്യും.
Keywords: Kerala, Kasaragod, News, Kumbala Community Health Center creates short film aimed AIDS awareness.< !- START disable copy paste -->
You are here
എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് ഹ്രസ്വ ചിത്രവുമായി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം; ഡിസംബർ ഒന്നിന് റിലീസ് ചെയ്യും
- Thursday, November 11, 2021
- Posted by Desk Delta
- 0 Comments
Desk Delta
NEWS PUBLISHER
No comments: