Join Whatsapp Group. Join now!

വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഡി വൈ എഫ് ഐ സെക്യുലർ യൂത് ഫെസ്റ്റ് സംഘടിപ്പിച്ചു

DYFI organized secular youth fest #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 07.11.2021) കേരളത്തിൽ നടന്നുവരുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഡി വൈ എഫ് ഐ കളനാട് മേഖല കമിറ്റി സെക്യുലർ യൂത് ഫെസ്റ്റ് സംഘടിപ്പിച്ചു.
  
DYFI organized secular youth fest


സംസ്ഥാന കമിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. ഹബീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമിറ്റി അംഗം ചന്ദ്രൻ കൊക്കാൽ, ലോകൽ സെക്രടറി പ്രദീപ്‌ വള്ളിയോട്, ബ്ലോക്‌ കമിറ്റി പ്രസിഡന്റ്‌ ബി വൈശാഖ്, സുധീഷ് ഉലൂജി, സചിൻ ചെമ്പരിക്ക, നീന കൊക്കാൽ, നാഫിഅ ചെമ്മനാട്, ജനാർധനൻ ചെമ്മനാട്, അജയ് ചെമ്പരിക്ക എന്നിവർ സംസാരിച്ചു. ശ്രീജിത് ‌ കളനാട് സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഭാഗമായി നാടൻപാട്ടും തെരുവോര ചിത്രരചനയും സംഘടിപ്പിച്ചു.


Keywords: Kerala, Kasaragod, News, Melparamb, DYFI, Kalanad, DYFI organized secular youth fest

Post a Comment