Join Whatsapp Group. Join now!

ജീവകാരുണ്യ മേഖലയിൽ കെ എം സി സി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് സി ടി അഹ്‌മദ്‌ അലി; ബഹ്‌റൈൻ കമിറ്റിയുടെ നിർധന കുടുംബത്തിനുള്ള വിവാഹ സഹായ പദ്ധതിയുടെ ഉദ്‌ഘാടനം നടത്തി

CT Ahmad Ali says that works of KMCC in the field of charity is Commendable#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 22.11.2021) ജീവ കാരുണ്യ മേഖലയിൽ കെ എം സി സി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി പറഞ്ഞു. ബഹ്റൈൻ കെ എം സി സി കാസർകോട് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹത്തിന് അഞ്ച് പവൻ സ്വർണവും ഉദുമ മണ്ഡലം കമിറ്റിയുടെ ഒരു ലക്ഷം രൂപ ധനസഹായവും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  
Kasaragod, Kerala, News, CT Ahmad Ali says that works of KMCC in the field of charity is Commendable.



എ ബി ശാഫി അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിൻ ഹാജി സ്വർണവും, അശ്‌റഫ് പൊവ്വൽ ധനസഹായവും വിതരണത്തിനായി ചെമനാട് ശാഖ മുസ്ലിംലീഗ് ഭാരവാഹികൾക്ക് കൈമാറി. കെ ഇ എ ബകർ മുഖ്യപ്രഭാഷണം നടത്തി. ഹാജി അബ്ദുല്ല ഹുസൈൻ, ഖാലിദ് ബെള്ളിപ്പാടി, ശുകൂർ എം എസ്, മുസ്ത്വഫ മച്ചിനടുക്കം, ബദ്റുൽ മുനീർ, കുഞ്ഞാമു ബെദിര, റഫീഖ് ക്യാംപസ്, ഇബ്രാഹിം ചാല, അബ്ദുല്ല പുത്തൂർ, മുസ്ത്വഫ കാഞ്ഞങ്ങാട്, ബദ്‌റുദ്ദീൻ ചെമ്പിരിക്ക, ടി അന്തുമാൻ, സുബൈർ പൊവ്വൽ, ഖാദർ ആലൂർ, സുൽവാൻ ചെമനാട്, നവാസ് ചെമ്പിരിക്ക, അമീർ പാലോത്ത് , അബ്ബാസ് അലി ചെമനാട്, സി എച് സാജു, എസ്. എ സഈദ്, മുസ്ത്വഫ ചിറാക്കൽ, റസാഖ് ചെമനാട്, എ ബി മുനീർ സംബന്ധിച്ചു. ഇബ്രാഹിം ചാല സ്വാഗതവും താജുദ്ദീൻ എ എ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, CT Ahmad Ali says that works of KMCC in the field of charity is Commendable.


< !- START disable copy paste -->

Post a Comment